Kerala News

Dalit harassment case

ദളിത് പീഡന കേസ്: എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു

നിവ ലേഖകൻ

തിരുവനന്തപുരത്ത് ദളിത് യുവതിക്കെതിരായ പോലീസ് അതിക്രമത്തിൽ കൂടുതൽ നടപടികളുമായി അധികൃതർ. എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. കള്ള പരാതി നൽകാൻ ഇടയായ സാഹചര്യം പരിശോധിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

Bhupathiv Chattam

ഭൂപതിവ് ചട്ടം 23ന് അന്തിമമാകും; മുഖ്യമന്ത്രിയുടെ യോഗം വിളിച്ചു

നിവ ലേഖകൻ

ഭൂപതിവ് ചട്ട ഭേദഗതി ഈ മാസം 23ന് അന്തിമമാകും. റവന്യൂ വകുപ്പ് തയ്യാറാക്കിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകുന്നതിനായി മുഖ്യമന്ത്രി യോഗം വിളിച്ചു. 1977ന് മുൻപ് കുടിയേറിയവർക്ക് വനഭൂമി പതിച്ചു നൽകുന്നതിനുള്ള തടസ്സങ്ങൾ നീങ്ങും.

fat removal surgery

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ്; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

നിവ ലേഖകൻ

തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.

P. Raju death case

പി. രാജുവിന്റെ മരണത്തിലെ വിവാദം: ഏഴ് സിപിഐ നേതാക്കൾ കുറ്റക്കാരെന്ന് കണ്ടെത്തൽ

നിവ ലേഖകൻ

സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏഴ് നേതാക്കൾ കുറ്റക്കാരെന്ന് കണ്ടെത്തൽ. ഇവർ സത്യവിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്തു. സമ്മേളനങ്ങൾക്ക് ശേഷം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ അച്ചടക്ക നടപടികൾ തീരുമാനിക്കും.

Kalyani funeral completed

അമ്മ പുഴയിലെറിഞ്ഞ കൊലപ്പെടുത്തിയ കല്യാണിക്ക് കണ്ണീരോടെ വിടനൽകി നാട്

നിവ ലേഖകൻ

എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കല്യാണിക്ക് നാട് കണ്ണീരോടെ വിടനൽകി. തിരുവാണിയൂർ പഞ്ചായത്ത് ശ്മശാനത്തിൽ വൈകിട്ട് സംസ്കാരം നടന്നു. അങ്കണവാടിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയ അമ്മ സന്ധ്യയാണ് കല്യാണിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

Kerala government criticism

ഇ.ഡിയുടെ വിശ്വാസ്യത പ്രധാനമന്ത്രി ഉറപ്പാക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ

നിവ ലേഖകൻ

ഇ.ഡിയുടെ കൈക്കൂലി വിഷയം ഗൗരവമുള്ളതാണെന്നും കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത തകരാതിരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രതിസന്ധികളിൽ ഉലയാതെ നാടിനായി നിലകൊണ്ട സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇല്ലാതായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Pinarayi Vijayan

ജനീഷ് കുമാറിനെതിരെ മുഖ്യമന്ത്രി; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പിണറായി വിജയൻ

നിവ ലേഖകൻ

വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ എംഎൽഎ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kerala government achievements

ഒമ്പത് വർഷം തുടർച്ചയായ വികസനം; രണ്ടാം പിണറായി സർക്കാർ നാല് വർഷം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി

നിവ ലേഖകൻ

രണ്ടാം പിണറായി സർക്കാർ നാല് വർഷം പൂർത്തിയാക്കിയ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചു. കഴിഞ്ഞ ഒമ്പത് വർഷം വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും കാലഘട്ടമായിരുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും സർക്കാർ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Kerala highway collapse

മലപ്പുറം കൂരിയാട് ദേശീയപാത തകര്ന്ന സംഭവം; വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി

നിവ ലേഖകൻ

മലപ്പുറം കൂരിയാട് ദേശീയപാത തകര്ന്ന സംഭവത്തില് ദേശീയപാത അതോറിറ്റി മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. കനത്ത മഴയില് അടിത്തറയിളകിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധ സമിതിയുടെ റിപ്പോര്ട്ട് ലഭിച്ചാലുടന് അറ്റകുറ്റപ്പണികള് ആരംഭിക്കുമെന്ന് അധികൃതര് അറിയിച്ചു.

Dalit woman issue

ആർ. ബിന്ദുവിന് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി; കുറ്റക്കാർക്കെതിരെ നടപടിയെന്ന് സി.പി.ഐ.എം

നിവ ലേഖകൻ

മോഷണക്കുറ്റം ആരോപിക്കപ്പെട്ട ദളിത് യുവതി ആർ. ബിന്ദുവിന് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി വീട്ടിലെത്തി. തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ബിന്ദുവിനെ അപമാനിച്ചതിൽ പൊലീസിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Kerala government anniversary

സംസ്ഥാന സര്ക്കാരിന് നാലാം വാര്ഷികം; കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്

നിവ ലേഖകൻ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് ആഘോഷിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരും പങ്കെടുത്തു. രണ്ടാം പിണറായി സർക്കാർ എല്ലാ മേഖലയിലും വിജയം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Kerala development

നവകേരളം ലക്ഷ്യമിട്ട് കേരളം; മുഖ്യമന്ത്രിയുടെ ലേഖനം

നിവ ലേഖകൻ

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദേശാഭിമാനിയിൽ ലേഖനം എഴുതി. കേരളം അതിവേഗം വളർച്ചയുടെ പടവുകളിലേക്ക് കുതിക്കുകയാണെന്നും നവകേരളം പടുത്തുയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരിമിതികളെയും പ്രതിസന്ധികളെയും വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഭരണസംസ്കാരമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.