Kerala News

ദേശീയപാത 66 ഡിസംബറിൽ പൂർത്തിയാകും; 2026-ൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി റിയാസ്
ദേശീയപാത 66 ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 2026-ലെ പുതുവത്സര സമ്മാനമായി പാത നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണത്തിന് ചരിത്രം കുറിക്കാൻ കുടുംബശ്രീ; വിഭവങ്ങളെല്ലാം ഒരുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും കുടുംബശ്രീ ഒരുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 25680 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു, ഇത് കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടി അധികമാണ്. കൂടാതെ, എല്ലാ സിഡിഎസുകളിലെയും സംഘകൃഷി ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈകൾ തയ്യാറാക്കുന്നതിന് 25,000 രൂപയുടെ റിവോൾവിംഗ് ഫണ്ട് നൽകിയിട്ടുണ്ട്.

ദേശീയപാത നിർമ്മാണം: മുഖ്യമന്ത്രി പിണറായി വിജയൻ നിതിൻ ഗഡ്കരിയെ കണ്ടു
ദേശീയപാതാ നിർമ്മാണത്തിലെ തർക്കങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാത നിർമ്മാണം ഡിസംബറിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ വൈകിട്ട് നാല് മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിക്കും.

കോഴിക്കോട് പുതുപ്പാടിയിൽ ഒമ്പതാം ക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു
കോഴിക്കോട് പുതുപ്പാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനം. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അക്രമം നടത്തിയത്. അടിവാരം പള്ളിയിൽ സുഹൃത്തുക്കളുമായി ഉണ്ടായ വാക്കുതർക്കമാണ് കാരണമെന്ന് സൂചന. തലയ്ക്കും കണ്ണിനും പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോക്സോ കേസ് പ്രതിയെ സ്കൂളിൽ പങ്കെടുത്ത സംഭവം; നടപടിയുമായി വിദ്യാഭ്യാസ മന്ത്രി
പോക്സോ കേസ് പ്രതിയായ വ്ളോഗര് മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയെന്നും മന്ത്രി കുറ്റപ്പെടുത്തി. സ്കൂൾ പരിപാടികളിൽ ഇത്തരം ആളുകളെ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിരിയാണി തട്ടിപ്പുകാരൻ റിമാൻഡിൽ; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം
പാലക്കാട് ഷൊർണൂരിൽ ചാരിറ്റിയുടെ പേരിൽ ഹോട്ടലുകളിൽ നിന്ന് ബിരിയാണി വാങ്ങി വിൽപന നടത്തിയ യുവാവ് അറസ്റ്റിലായി. ഷോർണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

കണ്ണാശുപത്രിയില് ചികിത്സാ പിഴവ്; ഇടത് കണ്ണിന് ചെയ്യേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് നല്കി
തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്. ഇടത് കണ്ണിന് നൽകേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് നൽകി. അസിസ്റ്റന്റ് പ്രൊഫസർ എസ്.എസ്. സുജീഷിനെ സസ്പെൻഡ് ചെയ്തു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതിയുടെ പരിശോധന
മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതിയുടെ ഉപസമിതി പരിശോധന നടത്തി. കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി അണക്കെട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. അണക്കെട്ടിലെ ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സമിതി വിലയിരുത്തി.

ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി സെൻട്രൽ പൊലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിന് ക്ഷണിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സംഘാടകർ
പോക്സോ കേസ് പ്രതിയായ മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവത്തിന് ക്ഷണിച്ച സംഭവം വിവാദമായിരുന്നു. ഇതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘാടകർ. പോക്സോ കേസ് പ്രതിയാണെന്ന് അറിയാതെയാണ് മുകേഷിനെ ക്ഷണിച്ചതെന്നും, ഇതിൽ സ്കൂൾ അധികൃതർക്ക് കത്തയച്ച് മാപ്പ് ചോദിച്ചെന്നും സംഘാടകർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

നടിയെ അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം
നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നടിയെ അപമാനിക്കാൻ വേണ്ടി ബോബി ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഇഡിക്കെതിരെ കൂടുതൽ പരാതികൾ; വിജിലൻസ് അന്വേഷണം തുടങ്ങി
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ ലഭിച്ച കൂടുതൽ പരാതികളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കേസ് ഒതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥന്റെ പേരിൽ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന വിവരത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. രേഖാമൂലം പരാതി നൽകാൻ ആരും തയ്യാറായിട്ടില്ലെങ്കിലും, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.