Kerala News

തിരുവനന്തപുരം മെട്രോ: ഡിപിആർ തയ്യാറാക്കാൻ കെഎംആർഎൽ; 8000 കോടിയുടെ പദ്ധതി
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

മലപ്പുറത്ത് വൻ തീപിടുത്തം; ആളുകളെ രക്ഷപ്പെടുത്തി
മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. കടയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി.

വിളപ്പിൽ രാധാകൃഷ്ണനെ മാറ്റാൻ സിപിഐ; ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ നിയമിതനായേക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി പരിഗണിച്ചിരുന്ന വിളപ്പിൽ രാധാകൃഷ്ണനെ മാറ്റാൻ സി.പി.ഐ തീരുമാനിച്ചു. കെ. ജയകുമാർ ഐ.എ.എസിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. ബോർഡിലെ സാമുദായിക സമവാക്യം പാലിക്കുന്നതിനു വേണ്ടിയാണ് വിളപ്പിൽ രാധാകൃഷ്ണന് പകരം പുതിയ പേര് പരിഗണിക്കുന്നത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് സന്തോഷത്തോടെ ചുമതലയേൽക്കുന്നു; കെ. ജയകുമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ നിയമിതനായി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും വാർത്തകളിലൂടെയാണ് സർക്കാർ തീരുമാനം അറിഞ്ഞതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ശബരിമല തീർത്ഥാടനത്തിന് മുൻഗണന നൽകുമെന്നും കേസുകളും അന്വേഷണങ്ങളും നിയമപരമായ വഴിക്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് അംഗീകാരം; ആദ്യഘട്ട അലൈൻമെന്റ് ഇങ്ങനെ
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രിയുടെ അംഗീകാരം നൽകി. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടാകും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
റിട്ട. ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിക്കാൻ സിപിഐഎം തീരുമാനിച്ചു. നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരായ സ്വർണക്കൊള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം. കെ. ജയകുമാർ നിലവിൽ ഐ.എം.ജി. ഡയറക്ടറാണ്.

കുവൈത്തിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമം
കുവൈത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലയാളി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. എസ്.ഐ.ആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും, വിമാന നിരക്ക് വർധന തടയണമെന്നും ആവശ്യമുയർന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ഉടൻ മാറും: എം.വി. ഗോവിന്ദൻ
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ഉടൻ മാറും എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. പുതിയ പ്രസിഡന്റിനെ തീരുമാനിച്ചു കഴിഞ്ഞെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യകൂപ്പൺ വിഷയത്തിൽ കോൺഗ്രസിനെതിരെയും മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.



