Kerala News

തിരുവനന്തപുരത്ത് യുവതിയെ അടിച്ചു കൊന്നു; സഹോദരൻ കസ്റ്റഡിയിൽ
തിരുവനന്തപുരത്ത് മണ്ണന്തലയിൽ പോത്തൻകോട് സ്വദേശി ഷഹീന (31) കൊല്ലപ്പെട്ടു. സഹോദരൻ സംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; ആളപായമില്ല
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ഇവർ വീടിന് പുറത്തിറങ്ങി.\n

എൻ.പ്രശാന്തിൻ്റെ സസ്പെൻഷൻ; റിവ്യൂ കമ്മിറ്റി ശിപാർശ അട്ടിമറിച്ചെന്ന് രേഖകൾ
എൻ. പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള റിവ്യൂ കമ്മിറ്റി ശിപാർശ അട്ടിമറിച്ചുവെന്ന് രേഖകൾ. ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായിരുന്ന സമയത്ത് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എ. ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷം സസ്പെൻഷൻ വീണ്ടും നീട്ടുകയായിരുന്നു. ഇതിന് പിന്നിൽ പുതിയ ചീഫ് സെക്രട്ടറിയാണെന്ന ആരോപണവുമായി എൻ.പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കോഴിക്കോട് കരിങ്കൊടി പ്രതിഷേധം
കോഴിക്കോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് എതിരെ കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ കരിങ്കൊടി പ്രതിഷേധം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗസ്റ്റ് ഹൗസിൽ നിന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു പ്രതിഷേധം നടന്നത്.

രാജ്ഭവനിൽ ഭാരതാംബ ചിത്രം; മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ ഗവർണർ
രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നു. രാജ്ഭവനിൽ പരിപാടിക്ക് ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്നും ഇതിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്നും രാജ്ഭവൻ അറിയിച്ചു. വിഷയത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ സിഐടിയു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.

അവാര്ഡ് കിട്ടിയപ്പോള് ജൂറിയെ കുറ്റപ്പെടുത്തുന്നു; കല്പ്പറ്റ നാരായണന്റെ പരാമര്ശം വേദനിപ്പിച്ചു: അഖില് പി ധര്മജന്
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അഖിൽ പി. ധർമജൻ, പുരസ്കാരവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുന്നു. വിമർശനങ്ങൾ വേദനിപ്പിക്കുന്നുണ്ടെന്നും, എന്നാൽ അവയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റ നാരായണന്റെ പരാമർശം വിഷമിപ്പിച്ചെന്നും അഖിൽ കൂട്ടിച്ചേർത്തു.

അഖിലിന് യുവ ബിസിനസ് പുരസ്കാരം കൊടുക്കേണ്ടിയിരുന്നു; വിമർശനവുമായി കൽപറ്റ നാരായണൻ
അഖിൽ പി. ധർമ്മജന്റെ 'റാം കെയർ ഓഫ് ആനന്ദി' എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിനെ കൽപറ്റ നാരായണൻ വിമർശിച്ചു. യുവ എഴുത്തുകാർക്ക് നൽകേണ്ട പുരസ്കാരം അർഹിക്കാത്ത ഒരാൾക്ക് നൽകിയെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഖിലിന് നൽകേണ്ടിയിരുന്നത് യുവ ബിസിനസ് പുരസ്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്യൂഷൻ ഫീസ് നൽകിയില്ല; ടി.സി. തടഞ്ഞുവെച്ച സ്കൂളിനെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ്
മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർത്ഥിക്ക് ടിസി നൽകാത്തത് ബാലാവകാശ കമ്മീഷൻ ചോദ്യം ചെയ്തു. ട്യൂഷൻ ഫീസ് നൽകാത്തതിന്റെ പേരിൽ ടിസി തടഞ്ഞുവെച്ചത് വിദ്യാഭ്യാസ അവകാശ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി. എത്രയും പെട്ടെന്ന് ടിസി നൽകാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി.

മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവം; അവിവാഹിതയായ അമ്മ അറസ്റ്റിൽ
പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. ബിരുദവിദ്യാർത്ഥിനിയായ 21-കാരിയാണ് അറസ്റ്റിലായത്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ
കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. സനു കുട്ടൻ എന്നയാളാണ് ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

സ്വർണവിലയിൽ ഇടിവ്: പുതിയ നിരക്കുകൾ അറിയുക
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,210 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയിലുമെത്തി.

നിലമ്പൂരിൽ ശശി തരൂരിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പ്രചാരണത്തിന് ക്ഷണിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തിരഞ്ഞെടുപ്പ് ദിവസം തന്നെ ക്ഷണിക്കാത്തതിനെക്കുറിച്ച് തരൂർ പരസ്യമായി പ്രതികരിച്ചത് വിവാദമായി. അദ്ദേഹത്തിന്റെ പ്രസ്താവനകളെ അവഗണിക്കാനാണ് പാർട്ടിയുടെ തീരുമാനം.