Kerala News

മൂവാറ്റുപുഴ എസ്ഐ കൊലപാതകശ്രമക്കേസിലെ പ്രതിയും പെരുമ്പാവൂരില് പൊലീസുകാരനെ ഇടിച്ച കേസ് പ്രതിയും പിടിയില്
മൂവാറ്റുപുഴയില് എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഇടുക്കി മൂലമറ്റത്തു നിന്ന് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരില് പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് പരുക്കേല്പ്പിച്ച കേസിലെ പ്രതിയെയും പൊലീസ് പിടികൂടി. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

പാതിവില തട്ടിപ്പ് കേസ്: പ്രതി കെ എൻ ആനന്ദകുമാറിന് ജാമ്യം
പാതിവില തട്ടിപ്പ് കേസിലെ പ്രതി കെ.എൻ. ആനന്ദകുമാറിന് രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചു. കരീലക്കുളങ്ങര പോലീസ് രജിസ്റ്റർ ചെയ്തതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതുമായ കേസുകളിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റു കേസുകളിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ഇയാൾക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കുകയുള്ളു.

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി: സി.പി.ഐ.എം നേതൃത്വം സന്ദർശിച്ചു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, ടി.പി. രാമകൃഷ്ണനും സന്ദർശിച്ചു. നിലവിൽ വി.എസ്സിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സി.പി.ഐ.എം നേതൃത്വം അറിയിച്ചു.

ലഹരി വിരുദ്ധ യാത്ര: SKN 40 റിപ്പോർട്ടിൽ തുടർനടപടിക്ക് സർക്കാർ
ട്വന്റിഫോര് ചീഫ് എഡിറ്റർ ആര്. ശ്രീകണ്ഠന് നായര് നടത്തിയ ലഹരി വിരുദ്ധ കേരളയാത്രയിലെ നിർദ്ദേശങ്ങളിൽ സർക്കാർ തുടർനടപടി എടുക്കുന്നു. SKN 40 റിപ്പോർട്ടിലെ നിർദ്ദേശം അനുസരിച്ച് NDPS നിയമ ഭേദഗതി നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. ആർ. ശ്രീകണ്ഠൻ നായരുടെ ഇടപെടൽ മാതൃകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹം ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും
സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെക്കാത്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും യുവമോർച്ചയും എബിവിപിയും അറിയിച്ചു.

തൃശ്ശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
തൃശ്ശൂർ വാഴച്ചാലിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ട്രക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി. മനുവിനാണ് പരിക്കേറ്റത്. കാരാംതോട് വെച്ച് ആനയുടെ ആക്രമണമുണ്ടായതിനെ തുടർന്ന് മനുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജ്ഭവൻ നിർദേശാനുസരണം എബിവിപി സമരം; മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം
രാജ്ഭവന്റെ നിർദേശാനുസരണമാണ് ഇന്ന് എ.ബി.വി.പി സമരം നടത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ബി.വി.പി പ്രവർത്തകരെ തിരുവനന്തപുരത്ത് മർദിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ സമരം ശക്തമാക്കുമെന്നും എ.ബി.വി.പി അറിയിച്ചു.

സംസ്ഥാനത്ത് നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും എബിവിപി അറിയിച്ചു. കരിങ്കൊടി കണ്ടപ്പോൾ മന്ത്രി ശിവൻകുട്ടിയുടെ മനസ്സിൽ പഴയ എസ്എഫ്ഐ ക്രിമിനൽ ഉണർന്നുവെന്നും എബിവിപി ആരോപിച്ചു.

കല്ലമ്പലത്ത് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ 42 വയസ്സുള്ള അരുൺ പ്രകാശ് ആണ് പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിലായി കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷണം; ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിലായി. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറിനെയാണ് ക്ഷേത്ര വിജിലൻസ് പിടികൂടിയത്. മോഷണം മറച്ചുവെയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.

സപ്ലൈക്കോയ്ക്ക് 100 കോടി രൂപ അനുവദിച്ചു: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ നീക്കിവച്ചിട്ടുള്ളതാണ്.