Kerala News

മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു; നാല് ജില്ലകളിൽ ജലവിതരണം തടസ്സപ്പെടാൻ സാധ്യത
ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് അടച്ചു. വൈദ്യുതി വിതരണത്തിന് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് കുറയുന്നത് മൂലം നാല് ജില്ലകളിലെ ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

പി.എം ശ്രീ: കത്ത് വൈകുന്നത് എൽഡിഎഫിൽ ഉന്നയിക്കാൻ സിപിഐ
പി.എം ശ്രീ പദ്ധതി മരവിപ്പിച്ചത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകുന്നതിൽ കാലതാമസമുണ്ടാകുന്നതിനെതിരെ സി.പി.ഐ രംഗത്ത്. കത്ത് വൈകിക്കുന്നതിൽ സി.പി.ഐ എൽഡിഎഫിൽ ഉന്നയിക്കും. മനഃപൂർവം കത്ത് വൈകിക്കുന്നുണ്ടെങ്കിൽ ഇടപെടാനാണ് സി.പി.ഐയുടെ തീരുമാനം.

കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്
തൃശൂർ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. ദേശമംഗലം സ്വദേശിയായ അധ്യാപകൻ കനകകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ അധ്യാപകനെ സസ്പെൻഡ് ചെയ്തു.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി. ഷൺമുഖനെ സസ്പെൻഡ് ചെയ്തു. ആർഎസ്എസ് യൂണിഫോം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്തതാണ് കാരണം. ഷൺമുഖനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണം; 5 പേർക്ക് പരിക്ക്
തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പ്രഭാത നടത്തത്തിനെത്തിയവരെയാണ് നായ ആക്രമിച്ചത്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം; പോലീസ് അന്വേഷണം തുടങ്ങി
വയനാട് പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടര്‍ ജിതിന് രാജിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പ്: 93 വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം നഗരസഭയിലെ 93 വാർഡുകളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 31 സീറ്റുകളിൽ എൽഡിഎഫ് ഘടകകക്ഷികൾ മത്സരിക്കും. സിപിഐഎം 70 സീറ്റുകളിലും സിപിഐ 17 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ ജാതി വിവേചനം; കിച്ചൻ ഹെൽപ്പറെ പുറത്താക്കി
കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് കിച്ചൻ ഹെൽപ്പറെ പുറത്താക്കി. ദളിത് വിഭാഗക്കാരനായ ജീവനക്കാരനെതിരെ വിവേചനം നടത്തിയെന്ന് പരാതി. സംഭവത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് കിച്ചൻ ഹെൽപ്പർ രൂപേഷ് പരാതി നൽകി.

കോഴിക്കോട് കോൺഗ്രസ്സിൽ പൊട്ടിത്തെറി; കൗൺസിലർ രാജിവെച്ചു, മണ്ഡലം പ്രസിഡന്റും
കോഴിക്കോട് കോൺഗ്രസ്സിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി. കോർപ്പറേഷനിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള അതൃപ്തിയും രാജിയിലേക്ക് നയിച്ചു. ചാലപ്പുറം വാർഡ് സിഎംപിക്ക് നൽകിയതിനെതിരെ മണ്ഡലം പ്രസിഡന്റ് രാജി നൽകിയത് കോൺഗ്രസ്സിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.


