Kerala News

തേവലക്കരയിൽ ഷോക്കേറ്റുമരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ നടക്കും. മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ; 30 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 30 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും സ്കൂൾ അധികൃതർ ആരോഗ്യവകുപ്പിൽ നിന്ന് മറച്ചുവെച്ചെന്നും ആരോപണമുണ്ട്.

തേവലക്കര ദുരന്തം: മിഥുന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം; പ്രധാനാധ്യാപികക്ക് സസ്പെൻഷൻ
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ പ്രധാനാധ്യാപിക എസ്. സുജയെ സസ്പെൻഡ് ചെയ്തു. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടിയുണ്ടാകും.

തേവലക്കരയിലെ അപകടം: കെഎസ്ഇബിക്ക് ഉത്തരവാദിത്വമുണ്ടെന്ന് വി.ഡി. സതീശൻ
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് ഉത്തരവാദിത്വമുണ്ടെന്ന് വി.ഡി. സതീശൻ. വിഷയത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും, ഇത് ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ നാവ് മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നും, ഇവർക്കൊന്നും മനസാക്ഷിയില്ലേയെന്നും സതീശൻ ചോദിച്ചു.

മൂന്നാഴ്ചക്ക് ശേഷം വിസി തിരിച്ചെത്തി; സർവകലാശാലയിൽ കനത്ത സുരക്ഷ
മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വിസി മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് തിരിച്ചെത്തി. എസ്എഫ്ഐ പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും, അത്തരത്തിലുള്ള യാതൊരു സംഭവവും ഉണ്ടായില്ല. അതേസമയം, വിസി അംഗീകരിക്കാത്ത രജിസ്ട്രാർ കെ.എസ്. അനിൽ കുമാറും സർവകലാശാലയിൽ എത്തുകയും മറ്റൊരു യോഗത്തിൽ പങ്കെടുക്കാനായി ഉടൻ തന്നെ മടങ്ങുകയും ചെയ്തു.

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ട്യൂഷന് പോകാത്തതിനാണ് കുട്ടിയെ മർദ്ദിച്ചതെന്നും സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞത് അമ്മയെ ചൊടിപ്പിച്ചുവെന്നും വിവരമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മിഥുൻ മരിച്ച ദുഃഖം മാറുംമുമ്പേ മന്ത്രി ചിഞ്ചുറാണിയുടെ സൂംബ ഡാൻസ്; വിമർശനവുമായി സന്ദീപ് വാര്യർ
കൊല്ലം തേവലക്കര ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയുടെ സൂംബ ഡാൻസിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സർക്കാർ അനാസ്ഥമൂലം ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിട്ടും മന്ത്രി ആഘോഷത്തിൽ പങ്കുചേരുന്നത് ശരിയല്ലെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ സൂംബ ഡാൻസ്.

തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളിന് വീഴ്ച സംഭവിച്ചെന്നും അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ മരിച്ച വിദ്യാർത്ഥിയെ കുറ്റപ്പെടുത്തിയ മന്ത്രി ജെ. ചിഞ്ചുറാണിക്ക് മന്ത്രി മറുപടി നൽകി.

തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് പഠിപ്പുമുടക്ക് നടത്തും.

ഉമ്മൻ ചാണ്ടി അനുസ്മരണം: രാഹുൽ ഗാന്ധി ഇന്ന് പുതുപ്പള്ളിയിൽ
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രാവിലെ 10 മണിക്ക് രാഹുൽ ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം രാഹുൽ ഗാന്ധി നിർവഹിക്കും.

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഇന്ന് കെ.എസ്.യു പഠിപ്പു മുടക്കും
കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് പഠിപ്പു മുടക്കും. സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അപകടകരമായ രീതിയിൽ സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈൻ രാത്രി വൈകി വിച്ഛേദിച്ചു.