Kerala Literature
മറവിരോഗം: പൊതുജീവിതം അവസാനിപ്പിക്കുന്നതായി സാഹിത്യകാരൻ കെ സച്ചിദാനന്ദൻ
സാഹിത്യകാരൻ കെ സച്ചിദാനന്ദൻ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചു. മറവിരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കേരള സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി കഴിയുന്നത് വരെ ചുമതലയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ഭവൻ കലാലയ ചെറുകഥാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സതീഷ് ബാബു പയ്യന്നൂരിന്റെ ഓർമയ്ക്കായി സംഘടിപ്പിച്ച മത്സരത്തിൽ സൈനബ എസിന്റെ 'അപ്പ' ഒന്നാം സ്ഥാനം നേടി. പുരസ്കാര വിതരണം 2024 ഒക്ടോബർ 31 ന് നടക്കും.
48-ാം വയലാർ രാമവർമ്മ അവാർഡ് അശോകൻ ചരുവിലിന്; ‘കാട്ടൂർ കടവ്’ കൃതിക്ക് അംഗീകാരം
48-ാം വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന് ലഭിച്ചു. കാട്ടൂർ കടവ് എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ഒക്ടോബർ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
പ്രമുഖ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കനവ് ബേബി അന്തരിച്ചു
സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കെ.ജെ ബേബി (കനവ് ബേബി) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ അദ്ദേഹം, 'കനവ്' എന്ന ബദൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപകനുമായിരുന്നു. നാടു ഗദ്ദിക, മാവേലി മൻറം, ഗുഡ് ബൈ മലബാർ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.