Kerala Landslide

landslide rehabilitation

ചുരല്മല ഉരുള്പൊട്ടല് പുനരധിവാസം: എല്സ്റ്റണ് എസ്റ്റേറ്റിന് 17 കോടി രൂപ അധികമായി നല്കി

നിവ ലേഖകൻ

ചുരല്മല ഉരുള്പൊട്ടല് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എല്സ്റ്റണ് എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കുന്നതിലെ സാമ്പത്തിക തടസ്സങ്ങള് നീങ്ങി. ഹൈക്കോടതി നിര്ദേശപ്രകാരം എല്സ്റ്റണ് എസ്റ്റേറ്റിന് 17 കോടി രൂപ അധികമായി നല്കിയതായി റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു. ഈ തുക ട്രഷറി മുഖാന്തിരം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.