Kerala Kalamandalam

ആർ എൽ വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസർ
കേരള കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആർ എൽ വി രാമകൃഷ്ണനെ നിയമിച്ചു. ഈ നിയമനം തനിക്ക് വലിയൊരു സൗഭാഗ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. മണിച്ചേട്ടൻ ഇല്ല എന്ന ദുഃഖം മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാമണ്ഡലത്തിൽ ചരിത്രം; ആദ്യമായി പുരുഷ ഭരതനാട്യ അധ്യാപകൻ
കലാമണ്ഡലത്തിൽ ആദ്യമായി പുരുഷ ഭരതനാട്യ അധ്യാപകൻ. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണ് ചരിത്രം കുറിച്ചത്. ഇന്ന് കലാമണ്ഡലത്തിൽ ജോലിയിൽ പ്രവേശിക്കും.

കേരള കലാമണ്ഡലം: താൽക്കാലിക ജീവനക്കാരുടെ പിരിച്ചുവിടൽ തീരുമാനം റദ്ദാക്കി സാംസ്കാരിക മന്ത്രി
കേരള കലാമണ്ഡലത്തിലെ താൽക്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ തീരുമാനം സാംസ്കാരിക മന്ത്രി റദ്ദാക്കി. രജിസ്ട്രാറുടെ ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി. കെ രാധാകൃഷ്ണൻ എംപിയുമായുള്ള ചർച്ചയിലാണ് തീരുമാനം.

കലാമണ്ഡലം പിരിച്ചുവിടൽ: സർക്കാർ നടപടി അപലപനീയമെന്ന് രമേശ് ചെന്നിത്തല
കേരള കലാമണ്ഡലത്തിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി അപലപനീയമാണെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. 61 അധ്യാപകരെ കൊണ്ട് 140-ലധികം കളരികൾ നടത്താനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കലാമണ്ഡലത്തിന്റെ പാരമ്പര്യം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂർ കേരള കലാമണ്ഡലത്തിൽ വൻ പിരിച്ചുവിടൽ: 120 താൽക്കാലിക ജീവനക്കാർ പുറത്ത്
തൃശൂർ കേരള കലാമണ്ഡലത്തിൽ 120 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിൽ 68 അധ്യാപകരും ഉൾപ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് രജിസ്ട്രാർ വ്യക്തമാക്കി.

കഥകളി അധിക്ഷേപ ഫോട്ടോഷൂട്ട്: ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസിലർ
കഥകളിയെ അധിക്ഷേപിച്ചുള്ള ഫോട്ടോഷൂട്ടിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി അനന്ത കൃഷ്ണൻ പ്രസ്താവിച്ചു. സൈബർ സെല്ലിന് പരാതി നൽകാനും നിയമപദേശം തേടാനും തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊരു കലാരൂപത്തെ അധിക്ഷേപിച്ചുകൊണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.