Kerala IT

മെറിഡിയൻ ടെക് പാർക്കിന് യുഎഇയുടെ നിക്ഷേപം: 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ ഐടി മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന മെറിഡിയൻ ടെക് പാർക്ക് പദ്ധതിക്ക് യുഎഇയിലെ അൽ മർസൂഖി ഹോൾഡിങ്സ് FZC താല്പര്യപത്രം സമർപ്പിച്ചു. 850 കോടി രൂപയുടെ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി ടെക്നോപാർക്ക് ഫേസ് ത്രീയിലാണ് ആരംഭിക്കുന്നത്. ഇതിലൂടെ 10,000-ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി ഇൻഫോപാർക്കിൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ
കൊച്ചി ഇൻഫോപാർക്ക് ഫേസ് 2-ൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. തെക്കേ ഇന്ത്യയിലെ എയർ ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ ഇന്നൊവേഷൻ സെന്ററാണിത്. 2016 മുതൽ ഐടി മേഖലയിൽ 39,200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

ജിടെക്സ് ഗ്ലോബല് 2024: കേരളത്തില് നിന്ന് 30 സ്ഥാപനങ്ങള് പങ്കെടുക്കും; ആഗോള ശ്രദ്ധ നേടാന് ഐടി മേഖല
ജിടെക്സ് ഗ്ലോബല് 2024ല് കേരളത്തില് നിന്ന് 30 സ്ഥാപനങ്ങള് പങ്കെടുക്കും. ഒക്ടോബർ 14 മുതൽ 18 വരെ ദുബായിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ ഐടി മേഖലയുടെ വളർച്ച പ്രദർശിപ്പിക്കും. 110 ചതുരശ്ര മീറ്റർ പ്രദർശനസ്ഥലം കേരള കമ്പനികൾക്കായി അനുവദിച്ചിട്ടുണ്ട്.