കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ യുഎഇ, ബഹ്റൈൻ മന്ത്രിമാർ കേരളത്തിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേരളത്തിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്നും കരൺ അദാനി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇതിൽ ഉൾപ്പെടും.