Kerala International Film Festival

കേരള രാജ്യാന്തര ചലച്ചിത്ര മേളയില് മധു അമ്പാട്ടിന്റെ നാല് ചിത്രങ്ങള്; അഭിമാനത്തോടെ പ്രതികരിച്ച് പ്രമുഖ ഛായാഗ്രാഹകന്
കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്പെക്ടീവ് വിഭാഗത്തില് നാല് ചിത്രങ്ങള് പ്രദര്ശിപ്പിക്കുന്നതില് അഭിമാനം പ്രകടിപ്പിച്ച് മധു അമ്പാട്ട്. അര നൂറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനുള്ള അംഗീകാരമായി ഇതിനെ കാണുന്നു. പുതിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിന്റെ സാഹിത്യ പ്രതിഭകൾക്ക് ആദരം
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ തോപ്പിൽ ഭാസി, പി. ഭാസ്കരൻ, പാറപ്പുറത്ത് എന്നിവരെ ആദരിക്കുന്നു. അവരുടെ സൃഷ്ടികളായ 'മൂലധനം', 'അരനാഴികനേരം', 'നീലക്കുയിൽ' എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ഈ സാഹിത്യകാരന്മാരുടെ സംഭാവനകളെ അനുസ്മരിക്കുന്ന ലിറ്ററററി ട്രിബ്യൂട്ടും സംഘടിപ്പിക്കും.

ലോക സിനിമയുടെ ഐക്യത്തിന്റെ പ്രതീകം കേരള രാജ്യാന്തര ചലച്ചിത്ര മേള: മന്ത്രി സജി ചെറിയാൻ
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മേള ലോക സിനിമാ രംഗത്തെ ഐക്യത്തിന്റെ പ്രതീകമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന മേള ഡിസംബർ 12-ന് ആരംഭിക്കും.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 13ന് തുടങ്ങും; 68 രാജ്യങ്ങളിൽ നിന്ന് 177 സിനിമകൾ
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 13ന് തുടങ്ങും. 68 രാജ്യങ്ങളിൽ നിന്ന് 177 സിനിമകൾ പ്രദർശിപ്പിക്കും. മികച്ച ചിത്രത്തിന് 20 ലക്ഷം രൂപ സമ്മാനം.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2024 ഡിസംബറില്; ലോഗോ രൂപകല്പ്പന ചെയ്തത് കണ്ണൂര് സ്വദേശി
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2024 ഡിസംബര് 13 മുതല് 20 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ലോഗോയും ബ്രാന്ഡ് ഐഡന്റിറ്റി കണ്സെപ്റ്റും തയ്യാറാക്കിയത് കണ്ണൂര് സ്വദേശിയായ വിഷ്വല് ഡിസൈനര് അശ്വന്ത് എയാണ്. സിനിമയുടെ പുതിയ വാതായനങ്ങള് തുറക്കപ്പെടുകയാണെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.