Kerala High Court

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ: ഹൈക്കോടതിയിൽ നാളെ വാദം തുടരും
റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടൻ ജാമ്യം തേടിയിരിക്കുന്നത്. വേടൻ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ആരോപിച്ചു.

പി.പി. ദിവ്യക്കെതിരായ കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ; വിജിലൻസിന് നോട്ടീസ് അയച്ചു
പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ ഹൈക്കോടതി വിജിലൻസിന് നോട്ടീസ് അയച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് നൽകിയ ഹർജിയിലാണ് നടപടി. അധികാര ദുർവിനിയോഗം നടത്തി പണം തട്ടിയെന്ന ഹർജിക്കാരന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി.

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പൊലീസ് ജാമ്യഹർജിയെ എതിർക്കും. 2021 മുതൽ 2023 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറക്കാം: ഹൈക്കോടതി
ദേശീയപാതയോരത്തെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഇനി പൊതുജനങ്ങൾക്കും ഉപയോഗിക്കാം. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയേണ്ടതുള്ളൂ എന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ ഉപഭോക്താക്കൾക്ക് മാത്രമായി പമ്പുകളിലെ ശുചിമുറികൾ പരിമിതപ്പെടുത്തിയിരുന്നു, ഈ ഉത്തരവിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്.

മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി; രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
മാസപ്പടി കേസിൽ സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത ഡയറിയുടെ പകർപ്പും അനുബന്ധ രേഖകളും ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎൽ മാസപ്പടി കേസിൽ നിർണായക വിവരങ്ങൾ അടങ്ങിയ ഡയറിയുണ്ടെന്നായിരുന്നു ഹർജിക്കാരൻ വാദിച്ചത്. നേരത്തെ രേഖകള് കൈമാറാന് കീഴ്ക്കോടതി നിര്ദേശിച്ചിരുന്നു.

വഞ്ചനാ കേസിൽ നിവിൻ പോളിക്ക് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരായ വഞ്ചനാ കേസിൽ ഹൈക്കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചു. യുവതിയിൽ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സബ് കോടതി കേസ് തീർപ്പാക്കുന്നതിന് മുൻപ് പൊലീസ് അനാവശ്യമായി കേസ് അന്വേഷിക്കുന്നു എന്ന ഇവരുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

എംഎസ്സി ഷിപ്പിംഗ് കപ്പല് വീണ്ടും തടഞ്ഞ് ഹൈക്കോടതി ഉത്തരവ്
എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ കപ്പല് വീണ്ടും തടഞ്ഞുവെക്കാന് ഹൈക്കോടതി ഉത്തരവിട്ടു. എംഎസ്സി എല്സ ത്രീ കപ്പല് അപകടത്തില് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ ഹര്ജിയിലാണ് കോടതിയുടെ ഈ ഇടപെടല്. പാല്മറെ കപ്പലാണ് തടഞ്ഞുവെക്കാന് കോടതി നിര്ദ്ദേശം നല്കിയത്.

നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകുന്നതിൽ ഹൈക്കോടതി റിപ്പോർട്ട് തേടി
നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതി റിപ്പോർട്ട് തേടി. വിചാരണ കോടതിയിൽ നിന്നാണ് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകൻ എം.ആർ. അജയൻ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

മുണ്ടക്കൈ ദുരന്തം: വായ്പ എഴുതി തള്ളുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്രം, ഹൈക്കോടതി വിമർശനം
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഹൈക്കോടതിയിൽ അറിയിച്ചു. ദുരന്തം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. എത്രയും പെട്ടെന്ന് തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡിലെ കുഴികൾ: എഞ്ചിനീയർമാർക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം
സംസ്ഥാനത്തെ റോഡുകളിലെ കുഴികളെക്കുറിച്ച് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. റോഡപകടങ്ങളിൽ ആളുകൾ മരിക്കുന്നത് പതിവാകുമ്പോൾ എഞ്ചിനീയർമാർ എന്ത് ചെയ്യുകയാണെന്ന് കോടതി ചോദിച്ചു. റോഡിലെ കുഴികൾ കാണാൻ സാധിക്കാത്ത എൻജിനീയർമാർ ആ സ്ഥാനത്ത് തുടരേണ്ടതില്ലെന്നും കോടതി പറഞ്ഞു.

തെരുവ് നായ വിഷയം: മൃഗസ്നേഹിക്കും സർക്കാരിനുമെതിരെ വിമർശനവുമായി ഹൈക്കോടതി
തെരുവ് നായ വിഷയത്തില് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും നിര്ണായകമായ ഇടപെടലുകളാണ് ഉണ്ടായിരിക്കുന്നത്. തെരുവ് നായകളുടെ വിഷയത്തില് നടപടി ആവശ്യപ്പെട്ടുള്ള ഹര്ജിയെ എതിര്ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്ശം ഉണ്ടായത്. ആരോഗ്യവകുപ്പിന്റെ കണക്കുകള് പ്രകാരം നാലുമാസം കൊണ്ട് 1,31,244 പേര്ക്കാണ് സംസ്ഥാനത്ത് തെരുവ് നായകളുടെ കടിയേറ്റത്.

മാസപ്പടി കേസ്: ടി. വീണ അടക്കം 13 പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവ്
സിഎംആർഎൽ - എക്സാലോജിക്സ് മാസപ്പടി കേസിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ മകൾ ടി. വീണ, സിഎംആർഎൽ, എക്സാലോജിക് കമ്പനി എന്നിവരുൾപ്പെടെ 13 പേരെ കക്ഷി ചേർക്കാനാണ് നിർദ്ദേശം. കേസിൽ ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.