Kerala High Court

എം.എം. ലോറൻസിൻ്റെ മൃതദേഹം പഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി; മകളുടെ ഹർജി തള്ളി
മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം. ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി നൽകി. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മകൾ ആശ ലോറൻസിൻ്റെ പുനഃപരിശോധനാ ഹർജി കോടതി തള്ളി. ഇതോടെ മെഡിക്കൽ കോളേജിന് മൃതദേഹം വിട്ടുനൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കും.

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് എടുക്കാൻ വൈകിയെന്നും കോടതി ചൂണ്ടിക്കാട്ടി. 15 വർഷത്തിന് ശേഷം കൊടുത്ത കേസിൽ കഴമ്പില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ സിനിമ ഇന്ന് ഹൈക്കോടതി കാണും
ഷെയ്ൻ നിഗം നായകനായ 'ഹാൽ' എന്ന സിനിമ ഇന്ന് ഹൈക്കോടതി കാണും. സിനിമയിൽ മതസൗഹാർദ്ദം തകർക്കുന്ന രംഗങ്ങൾ ഉണ്ടെന്ന് ആരോപിച്ചു കത്തോലിക്ക കോൺഗ്രസ് രംഗത്ത് വന്നതോടെയാണ് ഹൈക്കോടതി സിനിമ കാണുന്നത്. രാത്രി 7 മണിക്ക് പടമുകൾ കളർ പ്ലാനറ്റിൽ ജസ്റ്റിസ് വി.ജി അരുണിന് വേണ്ടി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തും.

കൊച്ചി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് ഹർജി ഹൈക്കോടതി തീർപ്പാക്കി
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ ഹൈക്കോടതി ഹർജി തീർപ്പാക്കി. തുടർ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. കേസിൽ രമ്യമായ പരിഹാരം കാണാൻ കോടതി നിർദ്ദേശിച്ചു.

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാലിന് തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുതിയ വിജ്ഞാപനം പുറത്തിറക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. 2015-ലെ ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിക്കാത്തതാണ് പിഴവായി കോടതി ചൂണ്ടിക്കാണിച്ചത്.

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
മോഹൻലാൽ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആവശ്യമെങ്കിൽ സർക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും കോടതി അറിയിച്ചു.

വേടനെതിരായ കേസ്: പൊലീസ് നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ
റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ, പൊലീസ് അയച്ച നോട്ടീസ് സ്വകാര്യത വെളിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസ് റദ്ദാക്കണമെന്നാണ് ആവശ്യം. കേസിൽ പ്രതിയായ വേടന് ജില്ലാ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

സാമ്പത്തിക ക്രമക്കേട്: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ വിമർശനം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക ദുർവ്യയത്തെ ഹൈക്കോടതി വിമർശിച്ചു. 2014-15 വർഷത്തിലെ കണക്കുകൾ ഇതുവരെ ക്രമീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകൾ കണ്ടെത്താനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അക്കൗണ്ടുകൾ ഡിജിറ്റലൈസ് ചെയ്യാനും, ഓഡിറ്റ് ഡയറക്ടർ ഹാജരാകാനും കോടതി ഉത്തരവിട്ടു.



