Kerala High Court

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജി: അഭിഭാഷകനെ വിമർശിച്ച് ഹൈക്കോടതി
അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി അഭിഭാഷകനെ വിമർശിച്ചു. കവർ പേജ് മുഴുവനായി വായിക്കാതെയാണ് ഹർജി സമർപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പുസ്തകത്തിന്റെ വില്പന തടയണമെന്നുള്ള ഹർജി കോടതി തള്ളി.

ബി അശോകിന്റെ സ്ഥാനമാറ്റ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ നിർണായക നിർദേശം
ബി അശോകിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വിഷയത്തിൽ മുൻഗണന നൽകി ഹർജി പരിഗണിക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഗവർണറെ കക്ഷി ചേർത്ത ബി അശോകിന്റെ നടപടിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉടൻ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

അരുന്ധതി റോയിയുടെ പുസ്തക കവർ ചിത്രം: കേന്ദ്രത്തിന്റെ പ്രതികരണം തേടി ഹൈക്കോടതി
അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ 'മദർ മേരി കംസ് ടു മീ'യുടെ കവർ ചിത്രത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി. നിയമപരമായ മുന്നറിയിപ്പുകളൊന്നും നൽകാതെ അരുന്ധതി ബീഡി വലിക്കുന്ന ചിത്രം കവറായി ഉപയോഗിച്ചതിനെതിരായാണ് ഹർജി. നിയമപരമായ മുന്നറിയിപ്പ് വയ്ക്കുന്നതുവരെ പുസ്തകത്തിന്റെ വില്പന തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

സിഎംആർഎൽ മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ ഇന്ന്
സിഎംആർഎൽ മാസപ്പടി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഈ കേസിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുമുള്ള ഒരു തീരുമാനം നിർണായകമാവുകയാണ്

മൈക്രോഫിനാൻസ് കേസിൽ സർക്കാരിന് തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. എസ്. ശശിധരൻ തന്നെ കേസ് അന്വേഷിക്കുമെന്ന് കോടതി വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി വിമർശനം; സർവകലാശാലാ അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നുവെന്ന് കോടതി
കേരള സർവകലാശാലയിലെ തർക്കങ്ങളിൽ വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി രംഗത്ത്. സർവകലാശാല അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നതായി കോടതി അഭിപ്രായപ്പെട്ടു. വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.