Kerala Health

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ അണുബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ശിവപ്രിയക്ക് ഉണ്ടായ അണുബാധക്ക് കാരണം സ്റ്റഫൈലോകോക്കസ് ബാക്ടീരിയയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ നിന്നല്ല യുവതിക്ക് അണുബാധയുണ്ടായതെന്നും അധികൃതർ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും സമിതി കണ്ടെത്തി.

എസ്.എ.ടി. ആശുപത്രിയിലെ മരണം: സർക്കാർ തല അന്വേഷണം ഇന്ന്
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ അണുബാധയെ തുടർന്ന് യുവതി മരിച്ചെന്ന പരാതിയിൽ സർക്കാർ തല അന്വേഷണം ഇന്ന് ആരംഭിക്കും. ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധസമിതി ഇന്ന് എസ്.എ.ടി.യിൽ എത്തി പരിശോധന നടത്തും. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലെ വിദഗ്ധർ ഉൾപ്പെടുന്നതാണ് അന്വേഷണസമിതി.

ആരോഗ്യമന്ത്രിയുടെ ഉറപ്പില്ല; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം തുടരും
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ രേഖാമൂലം ഉറപ്പ് ലഭിക്കാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം തുടരും. ഈ മാസം 13ന് ഒ.പി ബഹിഷ്കരിച്ചുള്ള സമരം നടത്തും. ശമ്പള കുടിശ്ശിക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി അണുബാധ മൂലം മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം ആരംഭിച്ചു. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് അന്വേഷണസമിതി രൂപീകരിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശമുണ്ട്.

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി ചർച്ചക്ക് വിളിച്ചു. നാളെ ഉച്ചതിരിഞ്ഞ് 3 മണിക്കാണ് മന്ത്രിയുടെ ചേംബറിൽ ചർച്ച നടക്കുന്നത്. ശമ്പള കുടിശ്ശിക നൽകുകയും കൂടുതൽ തസ്തികകൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ പരിഗണിക്കും.

വേണുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദങ്ങൾ തള്ളി കുടുംബം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദങ്ങളെ തള്ളി കുടുംബം രംഗത്ത്. വേണുവിന് ചികിത്സ നിഷേധിച്ചുവെന്നും ഭാര്യ സിന്ധു ആവർത്തിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ പ്രതിഷേധം ശക്തമാവുകയാണ്.

ആരോഗ്യ വകുപ്പിൽ 202 ഡോക്ടർമാരുടെ പുതിയ തസ്തികകൾ വരുന്നു
സംസ്ഥാനത്തെ ആരോഗ്യ വകുപ്പിൽ 202 പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളിലും പുതിയ തസ്തികകൾ വരും. മുന്നാക്ക സമുദായ കമ്മീഷനെ പുനഃസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് വയോധിക മരിച്ചു
തിരുവനന്തപുരം പോത്തൻകോട് സ്വദേശി ഹബ്സാ ബീവി (79) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. ഈ വർഷം 28 പേർക്ക് രോഗം ബാധിച്ചു, ഈ മാസം മാത്രം 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കുടിശ്ശിക കിട്ടാത്തതിൽ പ്രതിഷേധം; ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ തീരുമാനിച്ചു. ഇതിനോടകം തന്നെ പല വിതരണക്കാരും ആശുപത്രികളിൽ എത്തിതുടങ്ങി. ഉപകരണങ്ങൾ തിരിച്ചെടുത്താൽ സംസ്ഥാനത്തെ ഹൃദയ ചികിത്സയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പി.ജി. സീറ്റുകൾ; കോഴിക്കോട് മെഡിക്കൽ കോളേജിന് നേട്ടം
സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പി.ജി. സീറ്റുകൾ അനുവദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് ഈ സീറ്റുകൾ അനുവദിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്.

താമരശ്ശേരിയിലെ ഒമ്പത് വയസ്സുകാരിയുടെ മരണം; അവ്യക്തത നീക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുമെന്ന് മന്ത്രി വീണാ ജോർജ്
കോഴിക്കോട് താമരശ്ശേരിയിൽ ഒൻപത് വയസ്സുകാരി മരിച്ച സംഭവം അവ്യക്തതയിൽ. സംഭവത്തിൽ ഡോക്ടർമാരോട് വിശദീകരണം തേടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടിയുടെ സഹോദരന് അമീബിക് മസ്തിഷ്കജ്വരം ഉണ്ടായിരുന്നത് മുൻപ് സുഖപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് 5 പേർക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ 5 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. നിലവിൽ 5 പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.