Kerala Festivals

ശ്രീകൃഷ്ണ ജയന്തി: ശോഭായാത്രകളോടെ സംസ്ഥാനമെങ്ങും ആഘോഷം
ശ്രീകൃഷ്ണ ജയന്തി ഇന്ന് സംസ്ഥാനമെങ്ങും ആഘോഷിക്കുന്നു. ഉണ്ണിക്കണ്ണൻമാരുടെ ശോഭായാത്രകൾ പ്രധാന ആകർഷണമാണ്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കുന്നു.

ഉത്രാടപ്പാച്ചിലിൽ മലയാളികൾ; ഓണത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങൾ
ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ.ഓണത്തിന്റെ ആവേശം അതിന്റെ പരകോടിയിൽ എത്തുന്ന ഈ ദിവസം, നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങൾ സാധനങ്ങൾ വാങ്ങാനായി ഇറങ്ങുന്നു.മറന്നുപോയ സാധനങ്ങൾ വാങ്ങാനും അവസാനവട്ട ഒരുക്കങ്ങൾ നടത്താനും എല്ലാവരും തിരക്കുകൂട്ടുന്ന ദിവസമാണിത്

തൃപ്പൂണിത്തുറയിൽ അത്തച്ചമയത്തിന് വർണ്ണാഭമായ തുടക്കം
തൃപ്പൂണിത്തുറയിൽ ഓണത്തിന്റെ വരവറിയിച്ച് അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. ഗവൺമെന്റ് ബോയ്സ് സ്കൂളിലെ അത്തംനഗറിൽ മന്ത്രി പി. രാജീവ് അത്തപതാക ഉയർത്തി. ഘോഷയാത്രയിൽ നിരവധി കലാകാരന്മാർ നാടൻ കലാരൂപങ്ങളുമായി അണിനിരന്നു.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന് നടക്കും. 65ൽ അധികം ആനകൾ ആനയൂട്ടിൽ പങ്കെടുക്കും. എഴുപതിനായിരത്തിൽ അധികം ആളുകളെയാണ് ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നത്.

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം; 410 വള്ളസദ്യകൾ ബുക്ക് ചെയ്തു
പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും. ഈ വർഷം 410 വള്ളസദ്യകൾ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന വള്ളസദ്യയിൽ 52 കരകളിലെ പള്ളിയോടങ്ങൾ പങ്കെടുക്കും.

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; നാല് താലൂക്കുകളിൽ അവധി
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമായ ചക്കുളത്തുകാവ് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 13-ന് നടക്കുന്ന പൊങ്കാലയ്ക്ക് മുന്നോടിയായി ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. കേരളത്തിനു പുറമേ അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തർ പങ്കെടുക്കും.

തൃശൂർ പൂരം വെടിക്കെട്ട്: പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി.
തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം പിൻവലിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി. ആവശ്യപ്പെട്ടു. പുതിയ നിബന്ധനകൾ തൃശൂർ പൂരത്തിന്റെ പരമ്പരാഗത രീതിയിലുള്ള നടത്തിപ്പിനെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിക്കെട്ടിനായുള്ള പുതിയ ദൂര നിയന്ത്രണങ്ങൾ തേക്കിൻകാട് മൈതാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വിജയദശമി: കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നു
ഇന്ന് വിജയദശമി ദിനം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നു. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ് ഈ ദിനം.

തൃശ്ശൂരിലെ പുലിക്കളി ഇന്ന്; ഏഴ് ടീമുകൾ പങ്കെടുക്കും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
തൃശ്ശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന് നടക്കും. ഏഴ് ടീമുകളാണ് പങ്കെടുക്കുന്നത്. സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര; ഉദ്ഘാടനം നിയമസഭാ സ്പീക്കർ നിർവഹിക്കും
തൃപ്പൂണിത്തുറയിൽ ഇന്ന് പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര നടക്കും. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഉദ്ഘാടനം നിർവഹിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.