Kerala Exams

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 15 മുതൽ; തീയതികളിൽ മാറ്റം വരുത്തി
സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം നടക്കും. ഡിസംബർ 15 മുതൽ 23 വരെയാണ് അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പരീക്ഷകൾ നടക്കുന്നത്. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഡിസംബർ 17 മുതൽ 23 വരെ പരീക്ഷകൾ ഉണ്ടായിരിക്കും.

എൽ.എൽ.ബി പ്രവേശന പരീക്ഷ ജൂൺ ഒന്നിന്; അഡ്മിറ്റ് കാർഡ് ലഭ്യമാക്കി
സംസ്ഥാനത്തെ എൽ.എൽ.ബി പ്രവേശന പരീക്ഷ ജൂൺ ഒന്നിന് നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് അഡ്മിറ്റ് കാർഡ് കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്. സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നടക്കുന്നത്.

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
2025 ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽ.എസ്.എസ് പരീക്ഷയിൽ 1,08,421 കുട്ടികൾ പങ്കെടുത്തതിൽ 30,380 പേർ സ്കോളർഷിപ്പിന് അർഹരായി.

2025 മാർച്ചിലെ പൊതു പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു
2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകളുടെ സമയക്രമം കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഹയർസെക്കണ്ടറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും എസ്എസ്എൽസി പരീക്ഷകൾ രാവിലെയുമാണ്. മാർച്ചിലെ ചൂടും റമദാനും കണക്കിലെടുത്താണ് ഈ തീരുമാനം.