Kerala Elections

തിരഞ്ഞെടുപ്പ് വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്ക് അവസരം: രത്തൻ യു ഖേൽക്കർ
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. എല്ലാ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. ആര് ഫോം പൂരിപ്പിച്ച് നൽകിയാലും, അവരെ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും.

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്; വോട്ടർ പട്ടിക കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാം. കൂടാതെ, കേരളത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

വോട്ടവകാശം തിരിച്ചുകിട്ടിയതിൽ സന്തോഷം അറിയിച്ച് വൈഷ്ണ സുരേഷ്
മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ പേര് ചേർത്തു. ഇതിന് പിന്നാലെ വോട്ടവകാശം പുനഃസ്ഥാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് വൈഷ്ണ രംഗത്തെത്തി.

വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം; വോട്ടർ പട്ടികയിൽ പേര് ചേർത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കമ്മീഷൻ്റെ നടപടി.

ദാരിദ്ര്യത്തിൽ നിന്ന് മോചനം, സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനം; എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. കേരളത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നും സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും വാഗ്ദാനം. തെരുവ് നായ ശല്യം ഇല്ലാതാക്കാൻ സങ്കേതങ്ങൾ സ്ഥാപിക്കുമെന്നും ലഹരി വിരുദ്ധ പ്രചാരണം നടത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്: എഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എ.ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. എ.ഐ പ്രചാരണങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംസ്ഥാനത്ത് 2.86 കോടി വോട്ടർമാരുണ്ട്. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്.

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകൾ നവംബർ 14 മുതൽ സമർപ്പിക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നവംബർ 14 മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഗ്രാമപഞ്ചായത്തുകളിൽ മത്സരിക്കുന്നവർ 2,000 രൂപയും, കോർപ്പറേഷനുകളിൽ മത്സരിക്കുന്നവർ 5,000 രൂപയും കെട്ടിവെക്കണം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.

കോഴിക്കോട് കോർപ്പറേഷനിൽ അട്ടിമറി നീക്കവുമായി കോൺഗ്രസ്; സംവിധായകൻ വി.എം. വിനു സ്ഥാനാർത്ഥിയായേക്കും
കോഴിക്കോട് കോർപ്പറേഷനിൽ അട്ടിമറി സ്ഥാനാർത്ഥിയെ ഇറക്കാൻ കോൺഗ്രസ് നീക്കം. സംവിധായകൻ വി.എം. വിനുവിനെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ സാധ്യത. 45 വർഷമായി ഇടതുമുന്നണിയുടെ കയ്യിലുള്ള കോർപ്പറേഷൻ പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; രാഷ്ട്രീയ പാർട്ടികൾ ആത്മവിശ്വാസത്തിൽ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. കൊച്ചി കോർപ്പറേഷനിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഒറ്റയ്ക്ക് മത്സരിക്കും
കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഒറ്റയ്ക്ക് മത്സരിക്കും. പാർട്ടി ചിഹ്നത്തിൽ തന്നെയാകും മത്സരം നടക്കുക. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് പ്രധാനമായും ഡിഎംകെ മത്സരിക്കുന്നത്.

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതാ മേയർമാർ: തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതാ മേയർമാർ ഉണ്ടാകും. എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷ സ്ഥാനവും സ്ത്രീകൾക്ക് നൽകും. 525 പഞ്ചായത്തുകളിലും സ്ത്രീകൾ പ്രസിഡന്റുമാരാകും.

പൊന്മുണ്ടത്ത് ലീഗ്-കോൺഗ്രസ് പോര് കനക്കുന്നു; തദ്ദേശ തെരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരം?
മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിൽ ലീഗും കോൺഗ്രസും തമ്മിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടുള്ള പോരാട്ടത്തിന് സാധ്യത. സീറ്റ് വിഭജനത്തിൽ ധാരണയിലെത്താത്തതാണ് കാരണം. ജില്ലാ നേതൃത്വത്തിന്റെ അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടാൽ മത്സരം കടുക്കും.