Kerala Education

കോട്ടൺഹിൽ സ്കൂളിൽ കുട്ടികളെ പൂട്ടിയിട്ട് ഏത്തമിടീച്ചു; അദ്ധ്യാപികയോട് വിശദീകരണം തേടി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ കുട്ടികളെ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ DEO ഡിയോയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സ്കൂളിലെ അദ്ധ്യാപികക്കെതിരെ ഉയർന്ന പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പോളിടെക്നിക് ലാറ്ററൽ എൻട്രി: സ്പോട്ട് അഡ്മിഷൻ ജൂൺ 20 മുതൽ
2025-26 അധ്യയന വർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ജൂൺ 20 മുതൽ 23 വരെ നടക്കും. അപേക്ഷകർക്ക് പുതിയ ഓപ്ഷനുകൾ നൽകാനും, സ്ഥാപന/ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവർക്കും, പുതുതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബി.പി.എൽ വിദ്യാർത്ഥികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്രസർക്കാരെന്ന് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്തെ ബി.പി.എൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങാൻ കാരണം കേന്ദ്രസർക്കാരാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചതാണ് ഇതിന് കാരണം. ഈ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മമ്മൂട്ടിയുടെ വിദ്യാമൃതം-5 പദ്ധതിക്ക് തുടക്കമായി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയിട്ടും സാമ്പത്തിക പരാധീനതകൾ മൂലം ഉന്നത വിദ്യാഭ്യാസം നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സഹായം നൽകും.

സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കാൻ ആലോചനയെന്ന് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസരംഗം കച്ചവടവൽക്കരിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ ലക്ഷക്കണക്കിന് രൂപയാണ് ഫീസായി ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ സമയമാറ്റം: മുഖ്യമന്ത്രിയെ കണ്ട് വിദ്യാഭ്യാസ മന്ത്രി, സമസ്തയുടെ വിമർശനം ചർച്ചയാകും
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്ത ഉന്നയിച്ച വിമർശനങ്ങളെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഉത്തരവ് മാറ്റുന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.

സ്കൂൾ സമയമാറ്റം: വിമർശനവുമായി സമസ്ത; മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്തയുടെ വിമർശനത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. കോടതി ഉത്തരവ് പ്രകാരമാണ് സമയമാറ്റം നടപ്പാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് സുഗന്ധഗിരി സ്കൂളിലെ ക്ലാസ് മുറി PHC ആക്കിയ സംഭവം; മന്ത്രിയുടെ അടിയന്തര ഇടപെടൽ
വയനാട് സുഗന്ധഗിരി ഗവൺമെൻ്റ് എൽപി സ്കൂളിലെ ക്ലാസ് മുറി പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടു. ട്വൻ്റി ഫോർ വാർത്ത നൽകിയതിനെ തുടർന്നാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായത്. എത്രയും പെട്ടെന്ന് ആരോഗ്യ കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ഹൈസ്കൂൾ, യുപി വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രവൃത്തി ദിനങ്ങൾ; സമയക്രമത്തിലും മാറ്റം
പുതിയ അധ്യയന വർഷത്തിൽ ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക പ്രവർത്തി ദിനങ്ങൾ ഉണ്ടാകും. 5 മുതൽ 7 വരെ ക്ലാസ്സുകളിൽ ആഴ്ചയിൽ 6 പ്രവർത്തി ദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകൾ അധിക പ്രവർത്തി ദിവസമാകും. 8 മുതൽ 10 വരെ ക്ലാസ്സുകളിൽ ആഴ്ചയിൽ 6 പ്രവർത്തി ദിവസം തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവർത്തി ദിവസമാകും.

ലഹരിയും റാഗിംഗും തടയാൻ; ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ്
ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 'കൂടെയുണ്ട് കരുത്തേകാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, വിദ്യാർത്ഥികളുടെ രക്ഷാകർതൃ-അധ്യാപക ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നതാണ് പദ്ധതി.

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ
സംസ്ഥാനത്തെ സ്കൂളുകളിൽ 2025-26 വർഷത്തെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ നടക്കും. വൈകുന്നേരം 5 മണി വരെ വിവരങ്ങൾ ശേഖരിക്കും. കണക്കെടുപ്പിൽ പിഴവുകൾ സംഭവിച്ചാൽ പ്രധാനാധ്യാപകൻ ഉത്തരവാദി ആയിരിക്കും.
