Kerala Education

വിദ്യാർഥികളെ കാൽ കഴുകിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
ഭാരതീയ വിദ്യാ നികേതൻ സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ഇത് ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തും.

സ്കൂളുകളിലെ പാദപൂജ വിവാദം; ഗവർണറുടെ വാദങ്ങൾ തള്ളി മന്ത്രി വി ശിവൻകുട്ടി
സ്കൂളുകളിലെ പാദപൂജ വിവാദത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണർ പറയുന്നത് RSS അജണ്ടയാണെന്നും മന്ത്രി ആരോപിച്ചു. സ്കൂളുകളുടെ സമയമാറ്റത്തിൽ മാറ്റമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചത് കേരള സംസ്കാരമല്ല; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാൽ കഴുകിക്കുന്നത് കേരളത്തിൻ്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും സമാനമായ സംഭവം നടന്നു. സ്കൂൾ സമയമാറ്റ വിഷയത്തിൽ താൻ കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ സമയമാറ്റം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എ.പി. സമസ്ത
സ്കൂൾ സമയക്രമം മാറ്റുന്നതിനെതിരെ എ.പി. സമസ്ത രംഗത്ത്. വിദ്യാഭ്യാസപരമായ മാറ്റങ്ങൾ ആലോചനയോടെയും പഠനത്തിന്റെ അടിസ്ഥാനത്തിലും വേണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. മാറ്റങ്ങൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുന്ന തരത്തിലുള്ളതാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധം കടുപ്പിച്ച് സമസ്ത
സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രതിഷേധം ശക്തമാക്കുന്നു. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തതിനെ തുടർന്നാണ് സമസ്ത പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നത്. സർക്കാർ ഉത്തരവ് പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് നാസർ ഫൈസി കൂടത്തായി അറിയിച്ചു.

കീം പരീക്ഷാഫലം പുനഃപ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകൾ നേടിയവരെക്കുറിച്ചും മുൻഗണന നഷ്ടപ്പെട്ടവരെക്കുറിച്ചും അറിയാം
ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം പ്രോസ്പെക്ടസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയെത്തുടർന്ന് നേരത്തെ പ്രസിദ്ധീകരിച്ച കീം ഫലം റദ്ദാക്കിയിരുന്നു. തുടർന്ന് നടത്തിയ മൂല്യനിർണയത്തിന് ഒടുവിൽ 76230 വിദ്യാർത്ഥികൾ യോഗ്യത നേടി. തിരുവനന്തപുരം കവടിയാർ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസ് ഒന്നാം റാങ്ക് കരസ്ഥമാക്കി.

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 76,230 പേർക്ക് യോഗ്യത
പുതുക്കിയ കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 76,230 വിദ്യാർത്ഥികൾ യോഗ്യത നേടി. റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ട്, ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലബസിൽ നിന്നുള്ളവരാണ്.

കണ്ണൂർ സർവകലാശാല ബി.എഡ്. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നീട്ടി; അവസാന തീയതി ജൂലൈ 19
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ബി.എഡ്. കോഴ്സുകളിലേക്കുള്ള 2025-26 വർഷത്തെ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നീട്ടി. 2025 ജൂലൈ 19 വരെ അപേക്ഷിക്കാം. മാനേജ്മെൻ്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷയുടെ പ്രിൻ്റൗട്ടും രേഖകളും സഹിതം കോളേജുകളിൽ സമർപ്പിക്കണം.

ഗണിതത്തിൽ കേരളം മുന്നിൽ; ദേശീയ ശരാശരിയെക്കാൾ മികച്ച നേട്ടമെന്ന് സർവ്വേ
ദേശീയ അച്ചീവ്മെൻ്റ് സർവ്വേ റിപ്പോർട്ട് പ്രകാരം ഗണിതത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയ ശരാശരിയിലും ഏറെ മുന്നിലാണ് കേരളം. മൂന്നാം ക്ലാസ്സിലെ കുട്ടികളിൽ 99 വരെ എണ്ണാൻ അറിയുന്നവർ രാജ്യത്ത് 55 ശതമാനം മാത്രമാണെങ്കിൽ കേരളത്തിൽ ഇത് 72 ശതമാനമാണ്. അതുപോലെ ഒൻപതാം ക്ലാസ്സിൽ ശതമാനം അറിയുന്നവർ ദേശീയ തലത്തിൽ 28 ശതമാനം മാത്രമാണ്, എന്നാൽ കേരളത്തിൽ 31 ശതമാനമാണ്.

സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്തയുടെ പ്രത്യക്ഷ സമരം
സംസ്ഥാനത്തെ സ്കൂൾ സമയക്രമീകരണത്തിനെതിരെ സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്. സർക്കാർ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ പ്രതിഷേധത്തിനൊരുങ്ങുന്നത്. വ്യാഴാഴ്ച കോഴിക്കോട് ടൗൺഹാളിൽ സമര പ്രഖ്യാപന കൺവെൻഷൻ നടക്കും.

മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്; എയർലൈൻ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾക്കും കോഴ്സ് പൂർത്തിയാക്കിയവർക്കും ഹ്രസ്വകാല ഇന്റേൺഷിപ്പിന് അവസരം. സ്റ്റേറ്റ് റിസോഴ്സ് സെന്റർ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ; മറ്റ് പരീക്ഷാ തീയതികളും പ്രഖ്യാപിച്ചു
സംസ്ഥാനത്തെ സ്കൂളുകളിലെ ഈ വർഷത്തെ പരീക്ഷാ തീയതികൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. ഒന്നാം പാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 29-ന് സ്കൂളുകൾ അടയ്ക്കുന്നതാണ്. തുടർന്ന് സെപ്റ്റംബർ 8-ന് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും.