Kerala education sector

PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ പ്രതിഷേധം അറിയിച്ച് എ.ഐ.വൈ.എഫ്

നിവ ലേഖകൻ

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരവും ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പി.എം. ശ്രീ പദ്ധതിക്കെതിരായ നിലപാട് മയപ്പെടുത്താൻ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് വ്യക്തമാക്കി. പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് എ.ഐ.വൈ.എഫ് നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.