Kerala Education Department

പാലത്തായി പോക്സോ കേസ്: അധ്യാപകനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ്
പാലത്തായി പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ കെ. പത്മരാജനെ സർവീസിൽ നിന്ന് നീക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. തലശ്ശേരി അതിവേഗ കോടതിയാണ് പത്മരാജന് ശിക്ഷ വിധിച്ചത്.

സ്കൂൾ കായികമേളയുടെ പേരിൽ നിന്ന് ‘ഒളിംപിക്സ്’ പിൻവലിച്ചു; വിദ്യാഭ്യാസ വകുപ്പിന്റെ നടപടി
സ്കൂൾ കായികമേളയുടെ പേരിൽ നിന്ന് 'ഒളിംപിക്സ്' എന്ന വാക്ക് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ അനുമതിയില്ലാതെ ഈ വാക്ക് ഉപയോഗിക്കാൻ കഴിയില്ല എന്ന നിയമം പാലിച്ചാണ് തീരുമാനം. ഇനി 'കേരള കായിക മേള ഒളിംപിക്സ് മാതൃകയിൽ കൊച്ചി-24' എന്നാണ് എഴുതുക.

സ്കൂൾ കായിക മേളയ്ക്ക് ‘ഒളിംപിക്സ്’ പേര്: നിയമപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂൾ കായിക മേളയ്ക്ക് 'സ്കൂൾ ഒളിംപിക്സ്' എന്ന പേര് നൽകാൻ തീരുമാനിച്ചു. എന്നാൽ 'ഒളിംപിക്സ്' എന്ന വാക്ക് ഉപയോഗിക്കുന്നത് നിയമപരമായി പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഐ.ഒ.സിയുടെ അനുമതിയില്ലാതെ ഈ വാക്ക് ഉപയോഗിക്കാൻ പാടില്ല.