Kerala crime

ഹേമചന്ദ്രൻ കൊലക്കേസിൽ വഴിത്തിരിവ്; മരിച്ചത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. മരിച്ചത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. കണ്ണൂർ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. 2024 മാർച്ചിലാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത്.

ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിയ പ്രധാനി പിടിയിൽ
ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന മുഖ്യകണ്ണിയെ പോലീസ് പിടികൂടി. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായൺ IPS ൻ്റെ നിർദ്ദേശാനുസരണം ഒഡീഷയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് മലയാളം സംസാരിക്കാൻ അറിയുന്നതിനാൽ കേരളത്തിൽ കഞ്ചാവ് വിതരണം ചെയ്യുന്നത് എളുപ്പമായിരുന്നു.

ഊന്നുകൽ കൊലപാതകം: മരിച്ചത് കുറുപ്പംപടി സ്വദേശി ശാന്ത; അന്വേഷണം ഊർജ്ജിതം
കോതമംഗലം ഊന്നുകൽ കൊലപാതകത്തിൽ മരിച്ചത് കുറുപ്പംപടി സ്വദേശി ശാന്തയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു പിന്നാലെയാണ് മരിച്ചത് ശാന്തയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
എറണാകുളം ഏനാനല്ലൂരിൽ മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏനാനല്ലൂർ സ്വദേശി അനന്തു ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരൂരങ്ങാടിയിൽ കാർ തടഞ്ഞ് 2 കോടി കവർന്ന സംഭവം; പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന കേസിലെ പ്രതികൾ സഞ്ചരിച്ച കാറിൻ്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചെറുമുക്ക് ടൗൺ, കുണ്ടൂർ അത്താണി, കൊടിഞ്ഞി റോഡ് എന്നിവിടങ്ങളിലൂടെ പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കവർച്ചക്ക് ശേഷം പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

ജെയ്നമ്മ വധക്കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ വീണ്ടും പരിശോധന, നിർണായക തെളിവുകൾ ശേഖരിച്ചു
ജെയ്നമ്മ വധക്കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തി. വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. സെബാസ്റ്റ്യൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്വർണാഭരണം പണയം വെച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു.

ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇത് അഞ്ചാമത്തെ പ്രതി
സുൽത്താൻ ബത്തേരിയിൽ ഹേമചന്ദ്രൻ കൊലക്കേസിൽ അഞ്ചാമത്തെ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശി വെൽബിൻ മാത്യുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാട് കരാറിൽ ഒപ്പിട്ടിരുന്നു.

കണ്ണൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് 2 ലക്ഷം രൂപ കവർന്നു
കണ്ണൂർ പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നു. ബൈക്കിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. പരുക്കേറ്റ കളക്ഷൻ ഏജന്റ് രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് നെന്മാറയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ; കോഴിക്കോടും ലഹരിവേട്ട
പാലക്കാട് നെന്മാറയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിലായി. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് (23), പിതാവ് സെന്തിൽ കുമാർ (53) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ കോഴിക്കോട് 237 ഗ്രാം എം.ഡി.എം.എ-യുമായി യുവാവിനെ പോലീസ് പിടികൂടി.

ആലപ്പുഴയിൽ മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു
ആലപ്പുഴ കൊമ്മാടിയിൽ മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ഓടിരക്ഷപ്പെട്ട ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം നേമത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; പ്രതി പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുരുവിക്കാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുനിൽ മദ്യലഹരിയിൽ വീട്ടിലെത്തി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

നെന്മാറ ഇരട്ടക്കൊലക്കേസ്: ഭാര്യ മൊഴി നൽകിയതിന് പിന്നാലെ ഭീഷണിയുമായി പ്രതി ചെന്താമര
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പോലീസ് കസ്റ്റഡിയിലിരിക്കെ ഭീഷണിയുമായി രംഗത്ത്. തനിക്കെതിരെ ആരെങ്കിലും മൊഴി നൽകിയാൽ അവരെയും അവരുടെ കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഇയാളുടെ ഭീഷണി. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ചെന്താമരയുടെ വിവാദ പ്രതികരണം.