Kerala crime

പത്തനംതിട്ട വെച്ചുചിറയില്‍ ഭാര്യമാതാവിനെ മരുമകന് മണ്‍വെട്ടിക്ക് അടിച്ചു കൊന്നു
പത്തനംതിട്ട വെച്ചുചിറയില്‍ ഭാര്യമാതാവിനെ മരുമകന് മണ്‍വെട്ടിക്ക് അടിച്ചു കൊന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഹോട്ടലുടമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; പ്രതികളുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികൾ. മൃതദേഹം പായ കൊണ്ട് മൂടി ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ: അന്നേ കൊലപാതകമെന്ന് സംശയിച്ചു; വെളിപ്പെടുത്തലുമായി മുൻ എസ്.പി
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അലി രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. 1989ൽ വെള്ളയിൽ ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്ന് തന്നെ സംശയം തോന്നിയിരുന്നുവെന്ന് മുൻ എസ്.പി എൻ സുഭാഷ് ബാബു പറഞ്ഞു. കഞ്ചാവ് ബാബുവാണ് കൊലപാതകത്തിന് സഹായിച്ചതെന്നും ഇയാൾ ബംഗ്ലാദേശ് കോളനിയിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും
വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിലെ മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും. വിസ കാലാവധി ഇന്ന് കഴിയുന്നതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്. അറസ്റ്റിലായ മറ്റു പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളും നൗഷാദിൽ നിന്ന് ചോദിച്ചറിയും.

പാലക്കാട് പന്നിക്കെണിയില്‍ അമ്മയ്ക്ക് ഷോക്കേറ്റ സംഭവം: മകന് അറസ്റ്റില്‍; തൊടുപുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവും പിടിയിൽ
പാലക്കാട് ഒറ്റപ്പാലത്ത് വാണിയംകുളത്ത് പന്നിക്കെണിയില്‍പ്പെട്ട് വയോധികയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ മകന് അറസ്റ്റിലായി. മകനാണ് കെണി വെച്ചതെന്ന് പോലീസ് പറഞ്ഞു. തൊടുപുഴയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി, ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച് വിഷം ഒഴിച്ചെന്ന് ജോർലി മൊഴി നൽകിയിരുന്നു.

ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; കാരണം രാത്രിയിലെ യാത്രകൾ
ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം പുറത്ത്. മകൾ രാത്രി വൈകി വീട്ടിൽ വരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോസ് മോൻ മകൾ ജാസ്മിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഓമനപ്പുഴ കൊലപാതകം: മകൾ വൈകിയെത്തിയതിന് കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
ആലപ്പുഴ ഓമനപ്പുഴയിൽ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. മകൾ വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു.

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ
ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പിതാവ് ജോസ് മോൻ അറസ്റ്റിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

ആലപ്പുഴയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് കസ്റ്റഡിയിൽ
ആലപ്പുഴ ഓമനപ്പുഴയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏയ്ഞ്ചൽ ജാസ്മിനാണ് മരിച്ചത്. സംഭവത്തിൽ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട്ടില്‍ കുഴിച്ചിടാന്‍ നിര്‍ദേശിച്ചത് ബത്തേരിയിലെ സുഹൃത്തെന്ന് നൗഷാദ്
ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ മുഖ്യപ്രതി നൗഷാദിൻ്റെ വെളിപ്പെടുത്തൽ. ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട്ടിൽ കുഴിച്ചിടാൻ നിർദ്ദേശം നൽകിയത് ബത്തേരി സ്വദേശിയായ സുഹൃത്താണെന്ന് നൗഷാദ് പറഞ്ഞു. താൻ ചെയ്ത തെറ്റ് ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടു എന്നത് മാത്രമാണെന്നും നൗഷാദ് കൂട്ടിച്ചേർത്തു.

ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; സൗദിയിൽ നിന്ന് കീഴടങ്ങാമെന്ന് പ്രതി നൗഷാദ്
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിൽ പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്. ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും നൗഷാദ് പറയുന്നു. സൗദി അറേബ്യയിൽ നിന്ന് തിരിച്ചെത്തി പോലീസിൽ കീഴടങ്ങുമെന്നും നൗഷാദ് അറിയിച്ചു.

വെഞ്ഞാറമൂട്ടിൽ വൻ കവർച്ച; 40 പവൻ സ്വർണവും 5000 രൂപയും നഷ്ടപ്പെട്ടു
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒരു വീട്ടിൽ വൻ കവർച്ച നടന്നു. അടുക്കളവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് 40 പവൻ സ്വർണവും 5000 രൂപയും കവർന്നു. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.