Kerala Crime News

കരിപ്പൂരിൽ 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ, ഒരാൾ ഒളിവിൽ
കരിപ്പൂർ വിമാനത്താവളത്തിൽ 15 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. എയർപോർട്ട് ഇൻ്റലിജൻസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ കസ്റ്റംസിൻ്റെ കണ്ണുവെട്ടിച്ച് കടത്തിയ 18 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ഒളിവിലാണ്.

നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി; കേഡൽ ജെൻസൺ രാജ പ്രതി
തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേഡൽ ജെൻസൺ രാജയാണ് കേസിലെ ഏക പ്രതി.

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: പ്രതി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു. കൊല്ലപ്പെട്ട വിജയകുമാർ, ഭാര്യ മീര എന്നിവരുടെ മകൻ ഗൗതമിനെ എട്ട് വർഷം മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

പോത്തൻകോട് കൊലക്കേസ്: ഇന്ന് വിധി
പോത്തൻകോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസിൽ ഇന്ന് വിധി. മംഗലപുരം സ്വദേശി സുധീഷിനെയാണ് പതിനൊന്ന് പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നെടുമങ്ങാട് പട്ടികജാതി-വർഗ പ്രത്യേക കോടതിയാണ് വിധി പറയുന്നത്.

വടകര കാർ അപകടം: പ്രതിക്ക് ജാമ്യം
വടകരയിൽ 9 വയസ്സുകാരിയെ കാർ ഇടിച്ചു അബോധാവസ്ഥയിലാക്കിയ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ അന്വേഷണം തുടരുകയാണ്.

മുക്കം ഹോട്ടൽ പീഡനശ്രമം: ആശുപത്രിയിൽ നിന്ന് യുവതി ഡിസ്ചാർജ്
മുക്കത്തെ ഹോട്ടലിൽ ജീവനക്കാരിയായിരുന്ന യുവതിക്ക് നേരിടേണ്ടി വന്ന പീഡന ശ്രമത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആറ് ദിവസം മുമ്പ് രാത്രി പതിനൊന്നോടെയാണ് ഹോട്ടൽ ഉടമ ദേവദാസും മറ്റു രണ്ട് പേരും ചേർന്ന് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇപ്പോൾ ആശുപത്രി ചികിത്സ കഴിഞ്ഞ് യുവതി ഡിസ്ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്.