Kerala Crime News

പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ പിടിയിൽ.
പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ അറസ്റ്റിലായി. കോഴിക്കോട് നൊച്ചാട് സ്വദേശി റൗഫിനെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടുകയായിരുന്നു.

ഓമനപ്പുഴ കൊലപാതകം: വീട്ടുകാരുടെ മുന്നിലിട്ട് മകളെ കൊന്ന് പിതാവ്
ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന 29 വയസ്സുള്ള ഏയ്ഞ്ചൽ ജാസ്മിനാണ് കൊല്ലപ്പെട്ടത്. വീട്ടുകാരുടെ മുന്നിലിട്ട് കഴുത്ത് ഞെരിച്ച ശേഷം തോർത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു.

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതല്ല, കൊലപാതകം; നൗഷാദിന്റെ വാദം തള്ളി പോലീസ്
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന നൗഷാദിന്റെ വാദം പോലീസ് തള്ളി. നൗഷാദിന്റെ നേതൃത്വത്തിൽ കൊലപാതകം നടത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ രണ്ട് സ്ത്രീകളെ പ്രതി ചേർക്കാൻ സാധ്യതയുണ്ട്.

പ്രിയംവദ കൊലപാതകം: വിവരം നൽകിയതിന് വയോധികയ്ക്ക് വധഭീഷണി
വെള്ളറട പനച്ചമൂട് പ്രിയംവദ കൊലപാതകത്തിൽ വിവരം നൽകിയതിന് വയോധികയ്ക്ക് വധഭീഷണി. പ്രതിയായ വിനോദിന്റെ ഭാര്യാമാതാവ് സരസ്വതിക്കാണ് ഭീഷണിയുണ്ടായത്. പ്രിയംവദയുടെ മരുമകൻ കണ്ണനെന്ന ജിതിനാണ് ഭീഷണി മുഴക്കിയതെന്ന് സരസ്വതിയുടെ പരാതിയിൽ പറയുന്നു.

ലഹരിമരുന്നുമായി യുവാവ് പിടിയിൽ; വ്യാജ ലഹരി കേസിൽ മുഖ്യ ആസൂത്രകയുടെ അറസ്റ്റ് രേഖപ്പെടുത്തി
താമരശ്ശേരിയിൽ 2.16 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ മുഖ്യ ആസൂത്രക ലിവിയ ജോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മയക്കുമരുന്ന് വില്പനക്ക് ഉപയോഗിക്കുന്ന ഓട്ടോ ടാക്സിയും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രാർത്ഥനയുടെ മറവിൽ പീഡനം; പ്രതിയെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു
പ്രാർത്ഥനയുടെ മറവിൽ പീഡനം നടത്തിയ കേസിൽ പ്രതി അറസ്റ്റിലായി. എളമക്കര പൊലീസ് ബാബു ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ കയ്യിൽ നിന്നും പ്രാർത്ഥനയുടെ ആവശ്യങ്ങൾക്കായി 4 ലക്ഷം രൂപ വരെ വാങ്ങി, പിന്നീട് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു.

പടിയൂർ കൊലക്കേസ്: പ്രതി പ്രേംകുമാറിനെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് പോലീസാണ് ബന്ധുക്കളെ വിവരമറിയിച്ചത്. പ്രേംകുമാർ 2019-ൽ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം രേഖയെ വിവാഹം കഴിച്ചതാണ്.

എറണാകുളം ജയിലിൽ വിരമിക്കൽ ചടങ്ങിൽ ക്രിമിനൽ പങ്കാളിത്തം; ദൃശ്യങ്ങൾ പുറത്ത്
എറണാകുളം ജില്ലാ ജയിലിലെ വെൽഫെയർ ഓഫീസറുടെ വിരമിക്കൽ ചടങ്ങിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പങ്കാളിത്തം വിവാദമായി. വിരമിച്ച ഉദ്യോഗസ്ഥൻ ക്ഷണിച്ചതിനെത്തുടർന്നാണ് ഇവർ എത്തിയതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നു.

ജിം സന്തോഷ് വധക്കേസിൽ വഴിത്തിരിവ്; പ്രതിയുടെ അമ്മയിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി
കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ പ്രതിയുടെ അമ്മയിൽ നിന്ന് ആർ.വൈ.ഐ നേതാവ് പണം വാങ്ങിയെന്ന പരാതി. കേസ് ഒതുക്കി തീർക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിലാണ് പണം വാങ്ങിയതെന്നാണ് ആരോപണം. 2,65,000 രൂപയാണ് ആർ.വൈ.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പുലത്തറ നൗഷാദ് കൈപ്പറ്റിയതെന്ന് പരാതിയിൽ പറയുന്നു.

ഭാര്യയെ വിവാഹം കഴിപ്പിച്ചതിലുള്ള വിരോധം; ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ്
ഭാര്യയെ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തതിലുള്ള വിരോധത്തിൽ ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 17 വർഷം കഠിന തടവ്. ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതി 45,000 രൂപ പിഴ ഒടുക്കണമെന്നും കോടതി അറിയിച്ചു.

വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ നില ഗുരുതരം; ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരമായി തുടരുന്നു. പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അഫാന്റെ ജീവൻ നിലനിർത്തുന്നത്. അഫാന്റെ ആത്മഹത്യ ശ്രമത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്ന് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി.

നെടുമങ്ങാട് തേക്കടയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു
തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു. മദ്യലഹരിയിൽ മണികണ്ഠൻ എന്നയാൾ സ്വന്തം അമ്മയെ ചവിട്ടിക്കൊന്നതാണ് സംഭവം. സംഭവത്തിൽ പ്രതിയെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.