Kerala Cricket

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: ഗോവയെ തോൽപ്പിച്ച് കേരളത്തിന് വിജയം
41-ാമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയെ തോൽപ്പിച്ച് കേരളം വിജയം കൈവരിച്ചു. മഴമൂലം 20 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ നാല് വിക്കറ്റിനാണ് കേരളം ജയിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: കേരളത്തിനെതിരെ ഹിമാചൽ പ്രദേശിന് ആറ് വിക്കറ്റിന്റെ വിജയം
41-ാം ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശ് കേരളത്തെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശ് 35.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

കൊല്ലത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; ഉദ്ഘാടനം 25-ന്
കൊല്ലം എഴുകോണിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. 56 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഈ മാസം 25-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിക്കും. 2026 അവസാനത്തോടെ ആദ്യഘട്ടം പൂർത്തിയാകും.

കെ സി എ ടി20: പാലക്കാടിനും പത്തനംതിട്ടയ്ക്കും വിജയം
കെ സി എ- എന് എസ് കെ ടി20 ചാമ്പ്യന്ഷിപ്പില് പാലക്കാടിന് ജയം. കോഴിക്കോടിനെ ഏഴ് വിക്കറ്റിനാണ് പാലക്കാട് തോല്പ്പിച്ചത്. രണ്ടാം മത്സരത്തില് പത്തനംതിട്ട മൂന്ന് റണ്സിന് കണ്ണൂരിനെ തോല്പ്പിച്ചു.

കെസിഎ ട്വന്റി 20: പാലക്കാടിനും തിരുവനന്തപുരത്തിനും തകർപ്പൻ ജയം
കെസിഎ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാട് പത്തനംതിട്ടയെയും തിരുവനന്തപുരം കണ്ണൂരിനെയും തോൽപ്പിച്ചു. സച്ചിൻ സുരേഷിന്റെ സെഞ്ച്വറിയാണ് പാലക്കാടിന് വിജയം നൽകിയത്. തിരുവനന്തപുരത്തിനുവേണ്ടി അഭിഷേക് നായർ സെഞ്ച്വറി നേടി.

കാസർകോട് ക്രിക്കറ്റിന് പ്രതീക്ഷയേകി റെഹാനും ആശിഷും; അണ്ടർ 19 ക്രിക്കറ്റിൽ മിന്നും പ്രകടനം
കാസർകോട് ജില്ലയിൽ നിന്നുള്ള മുഹമ്മദ് റെഹാനും ആശിഷ് മണികണ്ഠനും അണ്ടർ 19 അന്തർ ജില്ലാ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. മുഹമ്മദ് റെഹാൻ കണ്ണൂരിനെതിരെ 95 പന്തിൽ സെഞ്ച്വറി നേടി. വയനാടിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റ് നേടിയ ശേഷം 51 റൺസാണ് ആശിഷ് മണികണ്ഠൻ നേടിയത്.

കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് ഫൈനലിൽ എമറാൾഡും പേൾസും; മത്സരം നാളെ
കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ എമറാൾഡും പേൾസും ഏറ്റുമുട്ടും. അവസാന മല്സരത്തിൽ പേൾസിനെ തോല്പിച്ച് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് എമറാൾഡ് ഫൈനലിലേക്ക് മുന്നേറിയത്. നാളെ രാവിലെ 10 മണിക്കാണ് എമറാൾഡും പേൾസും തമ്മിലുള്ള ഫൈനൽ.

തിരുവനന്തപുരത്ത് സ്റ്റാബോക്ക് എൻ.എസ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ് തുടങ്ങി
തിരുവനന്തപുരത്ത് സ്റ്റാബോക്ക് പതിനാറാമത് എൻ.എസ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ് ആരംഭിച്ചു. എസ് എ പി പേരൂർക്കട കമാന്റന്റ് ഷഹൻഷ ഐ.പി.എസ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എസ്ബിഐയുടെ 6 മൊഡ്യൂളുകളിൽ നിന്നായി 8 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

കെസിഎ പിങ്ക് ടി20: ആംബറിനും പേൾസിനും ജയം, സാഫയർ ഒന്നാമത്
കെസിഎയുടെ പിങ്ക് ടി20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആംബറും പേൾസും വിജയം നേടി. ആംബർ, സാഫയറിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. പേൾസ്, എമറാൾഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

കെസിഎ പിങ്ക് ടി20: സാഫയറിനും ആംബറിനും ജയം
കെസിഎയുടെ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ സാഫയറും ആംബറും വിജയം നേടി. ആദ്യ മത്സരത്തിൽ സാഫയർ എമറാൾഡിനെ തോൽപ്പിച്ചു, ഗോപിക കളിയിലെ താരമായി. രണ്ടാം മത്സരത്തിൽ ആംബർ റൂബിയെ പരാജയപ്പെടുത്തി, സജന സജീവൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള ക്രിക്കറ്റിന് കുതിപ്പ്; പുതിയ അക്കാദമികളും സ്റ്റേഡിയങ്ങളും
കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ ക്രിക്കറ്റ് അക്കാദമികൾ നവീകരിക്കുന്നു. ഇടുക്കിയിൽ പുതിയ സ്റ്റേറ്റ് ബോയ്സ് അക്കാദമി ആരംഭിക്കും. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കും.

ഒമാനെതിരെ കേരളത്തിന് 76 റൺസിന്റെ വിജയം; പരമ്പരയിൽ 2-1ന് മുന്നിൽ
ഒമാൻ ചെയർമാൻസ് ഇലവനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ കേരള ക്രിക്കറ്റ് ടീം 76 റൺസിന്റെ തകർപ്പൻ വിജയം നേടി. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. രോഹൻ കുന്നുമ്മലിന്റെ സെഞ്ച്വറിയാണ് കേരളത്തിന്റെ വിജയത്തിൽ നിർണായകമായത്.