Kerala Congress M

പി.എം. ശ്രീയിൽ സർക്കാരിന് പിന്തുണയുമായി കേരള കോൺഗ്രസ് എം; സി.പി.ഐ.എമ്മുമായി ചർച്ചക്കൊരുങ്ങി നേതൃത്വം
പി.എം. ശ്രീ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം രംഗത്ത്. സാമ്പത്തിക സഹായം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് അത്യാവശ്യമാണെന്നും ജോസ് കെ. മാണി അഭിപ്രായപ്പെട്ടു. അതേസമയം, പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് സി.പി.ഐ.എം അറിയിച്ചു. സി.പി.ഐയുമായി ചർച്ച നടത്തുമെന്നും നയത്തിൽ മാറ്റമില്ലെന്നും സി.പി.ഐ.എം നേതൃത്വം വ്യക്തമാക്കി.

കോട്ടയത്തെ എൽഡിഎഫ് തോൽവിക്ക് കാരണം കേരള കോൺഗ്രസ്(എം): സി.പി.ഐ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തുണ്ടായ എൽ.ഡി.എഫിൻ്റെ തിരിച്ചടിക്ക് പ്രധാന കാരണം കേരള കോൺഗ്രസ് (എം) ആണെന്ന് സി.പി.ഐ.യുടെ കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട്. കേരള കോൺഗ്രസ് (എം) മുന്നണിയിലെത്തിയ ശേഷം പ്രതീക്ഷിച്ച രീതിയിലുള്ള വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സി.പി.ഐ. ആവശ്യപ്പെടുന്നു

വന നിയമ ഭേദഗതി: മുഖ്യമന്ത്രിയെ കാണാൻ കേരള കോൺഗ്രസ് എം നേതാക്കൾ
വന നിയമ ഭേദഗതിയിൽ അതൃപ്തി അറിയിക്കാൻ കേരള കോൺഗ്രസ് എം നേതാക്കൾ മുഖ്യമന്ത്രിയെ കാണും. സഭാ നേതാക്കളും എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണ് ഈ നീക്കം. വിഷയത്തിൽ പാർട്ടി അടിയന്തര യോഗം ചേരും.