ക്രിസ്തുമസ് ദിനത്തിൽ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെ ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കുഞ്ഞിന് പേര് നിർദ്ദേശിക്കാൻ മന്ത്രി ജനങ്ങളെ ക്ഷണിച്ചു.