Kerala CEE

പി.ജി. നഴ്സിംഗ് മോപ് അപ്പ് അലോട്ട്മെന്റിന് അവസരം! ഒക്ടോബർ 22 വരെ രജിസ്റ്റർ ചെയ്യാം
2025-26 അധ്യയന വർഷത്തിലെ പി.ജി. നഴ്സിംഗ് കോഴ്സുകളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെൻ്റിന് അവസരം. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 22 ഉച്ചയ്ക്ക് 1 മണി വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഹോമിയോ കോളേജുകളിലെ അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെ 2025 വർഷത്തേക്കുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഒക്ടോബർ 1-ന് വൈകുന്നേരം 3 മണിക്ക് മുൻപ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എൻജിനിയറിങ് അലോട്ട്മെന്റ് ആരംഭിച്ചു; 16 വരെ അപേക്ഷിക്കാം
എൻജിനിയറിങ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലേക്ക് അപേക്ഷിക്കാം. ഓപ്ഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 16-ാം തീയതി രാവിലെ 11 മണി വരെയാണ്.