കോട്ടയം നഗരസഭയിൽ കണ്ടെത്തിയ 211 കോടി രൂപയുടെ ക്രമക്കേടിനെ തുടർന്ന്, സംസ്ഥാനത്തെ 21 എ ക്ലാസ് നഗരസഭകളിൽ സമഗ്ര ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനിച്ചു. 21 ഓഡിറ്റ് ടീമുകളെ നിയോഗിച്ചു. ഫെബ്രുവരി 20 മുതൽ 28 വരെയാണ് പരിശോധന.