Kerala Assembly

നിയമസഭയിൽ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
നിയമസഭയിലെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. സഭയുടെ നടപ്പ് സമ്മേളനത്തിൽ റോജി എം ജോൺ, എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സഭാ മര്യാദകൾ ലംഘിച്ചെന്നും ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചെന്നും ആരോപിച്ചാണ് നടപടി.

മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശം; സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ
നിയമസഭയിൽ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയ്മിങ് പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കർക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ പ്രസ്താവന സഭയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതും പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണെന്നും കത്തിൽ പറയുന്നു.

സ്വർണപ്പാളി വിവാദം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു
ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടർന്നു. ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറച്ച് ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

രാഹുൽ ഗാന്ധിക്ക് എതിരായ ഭീഷണി: അടിയന്തര പ്രമേയം തള്ളി; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണിയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയത് നിയമസഭയിൽ പ്രതിഷേധത്തിന് ഇടയാക്കി. ബിജെപി വക്താവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുകയാണ്. സ്പീക്കർ നീതി പാലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ബാനറുകളുമായി പ്രതിഷേധിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ; സാധാരണക്കാരെ വലയ്ക്കുന്നുവെന്ന് മാത്യു കുഴൽനാടൻ
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടന്നു. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഇത് സാധാരണക്കാരെ വലയ്ക്കുന്നുവെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് ഈ ഭരണത്തിൽ മെച്ചമുണ്ടായെന്ന് പറയാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: നിയമസഭയിൽ നാളെ പ്രമേയം
കേരള നിയമസഭ നാളെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. സുതാര്യമായ രീതിയിൽ തീവ്ര വോട്ടർപട്ടിക നടപ്പാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.





