Kerala Admissions

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഫിസിയോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം
2025 അധ്യയന വർഷത്തിലെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എം.എസ്.സി മെഡിക്കൽ ഫിസിയോളജി കോഴ്സുകളിലേക്ക് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അക്കാദമിക യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ബിഎസ്സി നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ: സ്പെഷ്യൽ അലോട്ട്മെന്റ് ഓഗസ്റ്റ് 27-ന്
2025-26 അധ്യയന വർഷത്തിലെ ബിഎസ്സി നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് ഓഗസ്റ്റ് 27-ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓഗസ്റ്റ് 26 വരെ പുതിയ ഓപ്ഷനുകൾ നൽകാം. കൂടുതൽ വിവരങ്ങൾക്കായി എൽബിഎസ് സെൻ്ററിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ, നൽകിയിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

കീം 2025: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
2025-ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ‘KEAM 2025-Candidate Portal’ വഴി ലിസ്റ്റ് പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്കായി www.cee.kerala.gov.in സന്ദർശിക്കുക.

എം.ബി.എ, പി.ജി മെഡിക്കൽ പ്രവേശന വിവരങ്ങൾ പ്രസിദ്ധീകരിച്ചു
ഫെബ്രുവരി 23-ന് നടക്കുന്ന എം.ബി.എ പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ലഭ്യമായി. പി.ജി മെഡിക്കൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് ഫെബ്രുവരി 20 വരെ ഓപ്ഷൻ നൽകാം. വിശദവിവരങ്ങൾ www.cee.kerala.gov.in ൽ.