KERALA

സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. രൂപയുടെ മൂല്യവും ഇറക്കുമതി തീരുവയും പ്രാദേശിക ആവശ്യകതയുമെല്ലാം സ്വര്ണവിലയെ സ്വാധീനിക്കുന്നു.

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക 160 രേഖപ്പെടുത്തി. വ്യവസായ മേഖലകളിൽ താമസിക്കുന്നവർ മാസ്ക് ഉപയോഗിക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ അച്ചടിക്കുന്നതിനുള്ള പ്രത്യേക പേപ്പർ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം. ഇത് മൂലം വിദേശത്തേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്ന നിരവധി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായിരിക്കുകയാണ്.

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി, കുറ്റ്യാടി ചുരം വഴി പോകണം.

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദുരൂഹതകളുണ്ടെന്നും, പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഇതിനായി 1045 കോടി രൂപ അനുവദിച്ചു. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഗുണഭോക്താക്കൾക്ക് ലഭിക്കും.

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി മുറിയിൽ കേൾക്കണമെന്ന് അതിജീവിത. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. ഒളിവിലുള്ള രാഹുലിനായി പോലീസ് തമിഴ്നാട്ടിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 12
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സുകൾ ലഭ്യമാകുക. ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിസംബർ 12-ന് മുൻപ് അപേക്ഷിക്കാം.

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 356 പേർ എലിപ്പനി ബാധിച്ച് മരിച്ചു. പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ച് മരിക്കുന്നു.

കേരളത്തിലെ തീവ്ര വോട്ടർപട്ടിക; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.

