Kedarnath

കേദാർനാഥിൽ കല്ലുകൾ അടർന്ന് വീണ് രണ്ട് തീർത്ഥാടകർ മരിച്ചു
കേദാർനാഥ് തീർത്ഥാടനത്തിനിടെ കല്ലുകൾ അടർന്ന് വീണ് രണ്ട് തീർത്ഥാടകർ മരിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് അപകടമുണ്ടായത്. ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം: കമ്പനിക്കെതിരെ കേസ്
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആര്യൻ ഏവിയേഷൻ കമ്പനിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു; യാത്രക്കാർ രക്ഷപ്പെട്ടു
ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഋഷികേശ് എയിംസ് ആശുപത്രിയുടെ എയർ ആംബുലൻസ് തകർന്നു. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തവേയായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.

കേദാർനാഥ് വിവാദം: അഹിന്ദുക്കൾക്ക് വിലക്ക് വേണമെന്ന് ബിജെപി നേതാവ്; ഹരീഷ് റാവത്ത് രൂക്ഷവിമർശനവുമായി രംഗത്ത്
കേദാർനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കണമെന്ന ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിൽ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ബിജെപിയെ രൂക്ഷമായി വിമർശിച്ചു. ക്ഷേത്രത്തിനടുത്ത് മദ്യവും മാംസവും വിളമ്പുന്നത് അന്വേഷിക്കണമെന്നും നേതാവ് ആവശ്യപ്പെട്ടു.

കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു; ആളപായമില്ല
കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു. വ്യോമസേനയുടെ MI 17 ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ആളപായമില്ല.