KEAM

കീം എഞ്ചിനീയറിംഗ് മോക് ടെസ്റ്റ് ഏപ്രിൽ 16 മുതൽ 19 വരെ
കീം എഞ്ചിനീയറിംഗ് മോക് ടെസ്റ്റ് ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. 52020 കുട്ടികൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലുമുള്ള ക്ലാസുകളുടെ തുടർച്ചയായാണ് ഈ മോക് ടെസ്റ്റ്.

കീം പരീക്ഷ കേരളത്തിന് പുറത്തും; ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ കേന്ദ്രങ്ങൾ
2025 മുതൽ കീം പരീക്ഷ കേരളത്തിന് പുറത്തും എഴുതാം. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. മതിയായ അപേക്ഷകർ ഇല്ലാത്തപക്ഷം, പ്രവേശന പരീക്ഷ കമ്മീഷണർ അനുവദിക്കുന്ന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകേണ്ടിവരും.

കീം 2024-25: ബഹ്റൈൻ, ഹൈദരാബാദ് കേന്ദ്രങ്ങൾ റദ്ദാക്കി; റീഫണ്ട് നടപടികൾ ആരംഭിച്ചു
കീം 2024-25 പരീക്ഷയുടെ ബഹ്റൈൻ, ഹൈദരാബാദ് കേന്ദ്രങ്ങൾ റദ്ദാക്കി. ആവശ്യത്തിന് അപേക്ഷകർ ഇല്ലാത്തതാണ് കാരണം. റീഫണ്ടിന് അർഹരായവർക്ക് ആദ്യഘട്ട വിതരണം പൂർത്തിയായി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തെറ്റായവർക്ക് വീണ്ടും സമർപ്പിക്കാം.

2025 പ്രൊഫഷണൽ കോഴ്സുകൾ: പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2025 അധ്യയന വർഷത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കാണ് പ്രവേശനം. മാർച്ച് 10 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.