തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ വിമർശിച്ച വീഡിയോ സംപ്രേക്ഷണം ചെയ്തതിന് മുതിർന്ന വനിതാ മാധ്യമപ്രവർത്തക രേവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ വീട്ടിലെത്തിയാണ് പോലീസ് രേവതിയെ കസ്റ്റഡിയിലെടുത്തത്. മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.