KCL Season 2

കെസിഎൽ സീസൺ 2: ടീമുകളുടെ വിജയം ബാറ്റർമാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും, പ്രവചനാതീത മത്സരങ്ങളെന്ന് ക്യാപ്റ്റന്മാർ
കെസിഎൽ സീസൺ 2-ൽ ടീമുകളുടെ വിജയം ബാറ്റർമാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് ക്യാപ്റ്റന്മാർ അഭിപ്രായപ്പെട്ടു. എല്ലാ ടീമുകളും ശക്തരായതിനാൽ മത്സരങ്ങൾ പ്രവചനാതീതമായിരിക്കും. കെസിഎൽ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറക്കുമെന്നും താരങ്ങൾ കണക്കുകൂട്ടുന്നു.

കെസിഎൽ രണ്ടാം പതിപ്പിന് തിരിതെളിയുന്നു; ടീമുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന ചടങ്ങിൽ ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിധു പ്രതാപും അപർണ ബാലമുരളിയും ചേർന്ന് സംഗീത നിശ അവതരിപ്പിക്കും.

കെസിഎൽ സീസൺ 2: പുതിയ താരോദയത്തിന് കാത്ത് ക്രിക്കറ്റ് ലോകം
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ 30-ൽ അധികം പുതിയ താരങ്ങൾ കളിക്കാനിറങ്ങുന്നു. കെസിഎൽ ടൂർണമെന്റുകളിലും ക്ലബ്ബ് ക്രിക്കറ്റിലും കഴിവ് തെളിയിച്ച താരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. പുതിയ താരങ്ങളുടെ വരവ് പുതിയ ടീം കോമ്പിനേഷനുകൾക്കും തന്ത്രങ്ങൾക്കും വഴിയൊരുക്കും.

കേരള ക്രിക്കറ്റ് ലീഗ് സീസൺ-2: ഗ്രാന്റ് ലോഞ്ച് നാളെ
ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ-2 ന്റെ ഗ്രാന്റ് ലോഞ്ച് നാളെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. നിശാഗന്ധിയിൽ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം മന്ത്രി നിർവഹിക്കും. ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിക്കും.

കെസിഎൽ സീസൺ 2 താരലേലം പൂർത്തിയായി; മത്സരങ്ങൾ ഓഗസ്റ്റ് 21 മുതൽ
കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന കെസിഎൽ സീസൺ 2 താരലേലം വിജയകരമായി പൂർത്തിയായി. ലേലത്തിൽ ഫ്രാഞ്ചൈസികൾ മികച്ച കളിക്കാരെ ടീമിലെത്തിക്കാൻ മത്സരിച്ചു. ഓഗസ്റ്റ് 21ന് കെസിഎല്ലിന്റെ രണ്ടാം സീസൺ ആരംഭിക്കും.