KCA T20

കെസിഎ ട്വൻ്റി 20: വയനാടിന് വിജയം, കോട്ടയം-കംബൈൻഡ് മത്സരം മഴയിൽ തടസ്സപ്പെട്ടു
കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വയനാട്, കൊല്ലത്തിനെ രണ്ട് റൺസിന് തോൽപ്പിച്ചു. മഴ കാരണം കോട്ടയം-കംബൈൻഡ് ഡിസ്ട്രിക്ട് മത്സരം പാതി വഴിയിൽ നിർത്തിവെച്ചു. കംബൈൻഡ് ഡിസ്ട്രിക്ട് 20 ഓവറിൽ 173 റൺസ് എടുത്തുനിൽക്കെയാണ് മഴ എത്തിയത്.

കെ സി എ ടി20: പാലക്കാടിനും പത്തനംതിട്ടയ്ക്കും വിജയം
കെ സി എ- എന് എസ് കെ ടി20 ചാമ്പ്യന്ഷിപ്പില് പാലക്കാടിന് ജയം. കോഴിക്കോടിനെ ഏഴ് വിക്കറ്റിനാണ് പാലക്കാട് തോല്പ്പിച്ചത്. രണ്ടാം മത്സരത്തില് പത്തനംതിട്ട മൂന്ന് റണ്സിന് കണ്ണൂരിനെ തോല്പ്പിച്ചു.

കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ്: പേൾസ് വനിതാ ടീം ചാമ്പ്യന്മാരായി
കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പേൾസ് ചാമ്പ്യന്മാരായി. ഫൈനലിൽ എമറാൾഡിനെ പത്ത് റൺസിന് തോൽപ്പിച്ചു. പേൾസിനു വേണ്ടി 16 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ നേടുകയും ചെയ്ത മൃദുല വി.എസ് ആണ് പ്ലെയർ ഓഫ് ദി മാച്ച്.

കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് ഫൈനലിൽ എമറാൾഡും പേൾസും; മത്സരം നാളെ
കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ എമറാൾഡും പേൾസും ഏറ്റുമുട്ടും. അവസാന മല്സരത്തിൽ പേൾസിനെ തോല്പിച്ച് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് എമറാൾഡ് ഫൈനലിലേക്ക് മുന്നേറിയത്. നാളെ രാവിലെ 10 മണിക്കാണ് എമറാൾഡും പേൾസും തമ്മിലുള്ള ഫൈനൽ.

കെസിഎ പിങ്ക് ടി20: ആംബറിനും പേൾസിനും ജയം, സാഫയർ ഒന്നാമത്
കെസിഎയുടെ പിങ്ക് ടി20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആംബറും പേൾസും വിജയം നേടി. ആംബർ, സാഫയറിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. പേൾസ്, എമറാൾഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

കെസിഎ പിങ്ക് ടി20: സാഫയറിനും ആംബറിനും ജയം
കെസിഎയുടെ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ സാഫയറും ആംബറും വിജയം നേടി. ആദ്യ മത്സരത്തിൽ സാഫയർ എമറാൾഡിനെ തോൽപ്പിച്ചു, ഗോപിക കളിയിലെ താരമായി. രണ്ടാം മത്സരത്തിൽ ആംബർ റൂബിയെ പരാജയപ്പെടുത്തി, സജന സജീവൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

റോയൽസ് സെമിയിൽ
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ റേസ് ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടെങ്കിലും ട്രിവാൻഡ്രം റോയൽസ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ രണ്ട് മത്സരങ്ങളിലെ വിജയമാണ് റോയൽസിനെ സെമിയിലെത്തിച്ചത്. സെമിയിൽ ക്ലൗഡ്ബെറിയാണ് എതിരാളി.

സജനയുടെ ഓൾറൗണ്ട് മികവിൽ റോയൽസിന് ജയം
കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ അദാനി ട്രിവാൻഡ്രം റോയൽസ് ആദ്യ ജയം സ്വന്തമാക്കി. തൃശ്ശൂർ ടൈറ്റൻസിനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസിൽ ഒതുക്കിയ റോയൽസ്, മറുപടി ബാറ്റിങ്ങിൽ ലക്ഷ്യം കടന്നു. ക്യാപ്റ്റൻ സജന സജീവന്റെ ഓൾറൗണ്ട് പ്രകടനമാണ് റോയൽസിന് വിജയം സമ്മാനിച്ചത്.