തിരുവനന്തപുരത്ത് നടന്ന കെസിഎ പ്രസിഡന്റ്സ് കപ്പ് ഫൈനലിൽ റോയൽസ് ലയൺസിനെ 10 റൺസിന് പരാജയപ്പെടുത്തി. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്ത റോയൽസിനെതിരെ ലയൺസിന് 198 റൺസ് മാത്രമേ നേടാനായുള്ളൂ. ജോബിൻ ജോബി ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.