KCA
സഞ്ജുവിനെതിരെ രൂക്ഷവിമർശനവുമായി കെസിഎ പ്രസിഡന്റ്
Anjana
സഞ്ജു സാംസണിന്റെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. ഇന്ത്യൻ ടീമിലെ അംഗമെന്ന നിലയിൽ സഞ്ജുവിന്റെ പ്രവർത്തികൾ ശരിയല്ലെന്നും യുവതാരങ്ങൾക്ക് മാതൃകയാകേണ്ട സഞ്ജു കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. കാര്യമറിയാതെയാണ് ശശി തരൂർ പ്രതികരണം നടത്തിയതെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു.
സഞ്ജുവിന്റെ ഒഴിവാക്കലിൽ കെസിഎയുടെ ഈഗോയില്ലെന്ന് പ്രസിഡന്റ്
Anjana
ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന് സ്ഥാനം ലഭിക്കാത്തതിൽ കെസിഎയുടെ ഈഗോയ്ക്ക് പങ്കില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിക്കാതിരുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിനെതിരെ യാതൊരു അച്ചടക്ക നടപടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.