KC Venugopal

പൊലീസ് സേനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സി. വേണുഗോപാൽ
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഴ്ച വരുത്തുന്ന പക്ഷം കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

രാഹുൽ മാങ്കൂട്ടത്തിനെതിരെ കെ.സി. വേണുഗോപാലിന്റെ ഭാര്യ കെ. ആശയുടെ പ്രതികരണം
രാഹുൽ മാങ്കൂട്ടത്തിനെതിരെ കെ.സി. വേണുഗോപാലിന്റെ ഭാര്യ കെ. ആശ ഫേസ്ബുക്കിൽ പ്രതികരണവുമായി രംഗത്ത്. രാഹുലിനെക്കുറിച്ച് മാധ്യമങ്ങൾ ദിവസവും പുറത്തുവിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതായി അവർ കുറിച്ചു. ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ചു.

നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവ് സന്തോഷം നൽകുന്ന വാർത്തയാണെന്ന് കെ സി വേണുഗോപാൽ എംപി. കോടിക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനകൾക്കും വൈദ്യശാസ്ത്രത്തിനും നന്ദിയുണ്ട്. മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് പേഴ്സണൽ അസിസ്റ്റന്റ് ജോർജ് എസും, നിർമ്മാതാവ് ആന്റോ ജോസഫും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു

വോട്ടർപട്ടിക സുതാര്യമാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ; മറുപടി തള്ളി കെ.സി. വേണുഗോപാൽ
വോട്ടർപട്ടികയിലെ ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വോട്ടർപട്ടിക സുതാര്യമാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ ആണെന്നും രാഷ്ട്രീയ പാർട്ടികളുടെ മേൽ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ നൽകാത്തതിനെയും അദ്ദേഹം വിമർശിച്ചു.

ഒഡീഷയിൽ മലയാളി വൈദികരെ ബജ്റംഗ്ദൾ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ കെ.സി. വേണുഗോപാൽ എം.പി. രൂക്ഷ വിമർശനം ഉന്നയിച്ചു. ഛത്തീസ്ഗഢിലെ സംഭവം കെട്ടടങ്ങും മുൻപേ ഉണ്ടായ ഈ അതിക്രമം, സംഘപരിവാറിൻ്റെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമം കൈയിലെടുക്കാൻ സംഘപരിവാറിന് ആരാണ് അധികാരം നൽകിയതെന്നും വേണുഗോപാൽ ചോദിച്ചു.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; അമിത് ഷായ്ക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്കും കത്തയച്ച് കെ സി വേണുഗോപാൽ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്ന് കത്തിൽ അദ്ദേഹം ആരോപിച്ചു. കുറ്റവാളികൾക്കെതിരെ കർശന ശിക്ഷ നൽകണമെന്നും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജഗദീപ് ധൻകറിൻ്റെ രാജി അസാധാരണമെന്ന് കെ.സി. വേണുഗോപാൽ
ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിയിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ. കാലാവധിക്ക് മുൻപ് ഉപരാഷ്ട്രപതി രാജിവെക്കുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

തേവലക്കരയിലെ മിഥുന്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ല; സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് വേണുഗോപാൽ
തേവലക്കരയിലെ മിഥുന്റെ മരണം കേരളത്തിൽ ഒറ്റപ്പെട്ട സംഭവം അല്ലെന്നും, വൈദ്യുതി അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിമിഷ പ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ സി വേണുഗോപാൽ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കെ സി വേണുഗോപാൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. വധശിക്ഷ തടയാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി. ദിയാ ധനം സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നിലമ്പൂർ വിജയം: കെ.സി. വേണുഗോപാലിനെ പ്രശംസിച്ച് എ.പി. അനിൽകുമാർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ കെ.സി. വേണുഗോപാലിനെ പ്രശംസിച്ച് എ.പി. അനിൽകുമാർ എം.എൽ.എ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെ.സി. വേണുഗോപാലിന്റെ ഇടപെടൽ നിർണായകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരായ പോരാട്ടം പി.വി. അൻവർ ദുർബലപ്പെടുത്തിയെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.