Kavalam Award

Kavalam Drama Award

കാവാലം നാടകപുരസ്കാരം പ്രമോദ് വെളിയനാടിന്

നിവ ലേഖകൻ

അഖില മലയാളി മഹിളാ അസോസിയേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ കാവാലം നാടകപുരസ്കാരം സിനിമാ-നാടക നടൻ പ്രമോദ് വെളിയനാടിന് ലഭിച്ചു. നവംബർ 2-ന് മദിരാശി കേരള സമാജം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന നാടകനടൻ സതീഷ് സംഘമിത്ര പുരസ്കാരം സമ്മാനിക്കും. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.