Kattippara

കട്ടിപ്പാറ ഫ്രഷ് കട്ട്: കസ്റ്റഡിയിലെടുത്ത ലീഗ് നേതാവിനെ വിട്ടയച്ചു,സമരസമിതി ചെയർമാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കട്ടിപ്പാറ ഫ്രഷ് കട്ട് സമരസമിതി ചെയർമാന്റെ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുസ്ലീം ലീഗ് നേതാവിനെ പോലീസ് വിട്ടയച്ചു. സമരസമിതി ചെയർമാൻ ബാബു കുടുക്കിലിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ബാബുവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

ഫ്രഷ് കട്ട് തുറന്നാൽ സമരം ശക്തമാക്കുമെന്ന് വീട്ടമ്മമാർ
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറക്കുന്നതിനെതിരെ വീട്ടമ്മമാരുടെ പ്രതിഷേധം. യൂണിറ്റ് തുറന്നാൽ സമരം ശക്തമാക്കുമെന്നും തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകുമെന്നും മുന്നറിയിപ്പ്. മാലിന്യസംസ്കരണ യൂണിറ്റ് തുറക്കുന്ന കാര്യത്തിൽ ഉടമകൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കട്ടിപ്പാറയിലെ അക്രമം ആസൂത്രിതം; പിന്നിൽ ഫ്രഷ്കട്ട് മുതലാളിമാരെന്ന് സമരസമിതി
താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്കരണ യൂണിറ്റിനെതിരായ സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറിയെന്ന് സമരസമിതി ചെയർമാൻ. ഫാക്ടറി നശിപ്പിച്ചത് സമരക്കാരല്ലെന്നും ഫ്രഷ്കട്ട് മുതലാളിമാരുടെ ഗുണ്ടകളായിരിക്കാമെന്നും ബാബു കുടിക്കിൽ. ഫ്രഷ്കട്ട് സമരസമിതി എസ്ഡിപിഐയുടെ പ്രാദേശിക ഘടകമെന്ന് സിപിഐഎം ജില്ല സെക്രട്ടറി എം മെഹബൂബ് ആരോപിച്ചു.

കട്ടിപ്പാറ സംഘർഷം: DYFI നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസ്, പൊലീസ് റെയ്ഡ്
കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തുന്നു. ഡിവൈഎഫ്ഐ നേതാവ് ടി മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സമരസമിതി ഹർത്താൽ നടത്തും.