‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൻ്റെ ആദ്യ പതിപ്പ് കണ്ടപ്പോൾ സിനിമ പരാജയമാകുമെന്ന് താൻ കരുതിയെന്ന് ധ്യാൻ ശ്രീനിവാസൻ. സിനിമ സൂപ്പർഹിറ്റാകുമെന്ന് അച്ഛൻ ശ്രീനിവാസൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് സ്ഥിരബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചുവെന്നും ധ്യാൻ. ക്ലൈമാക്സ് രംഗം കണ്ട് തിയേറ്ററിൽ കരഞ്ഞുവെന്നും ധ്യാൻ പറഞ്ഞു.