Kasargod News

രഞ്ജിതയുടെ മരണത്തെ അപമാനിച്ച തഹസിൽദാർക്കെതിരെ നടപടി; ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കും
നിവ ലേഖകൻ
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെതിരെ നടപടി ശക്തമാക്കുന്നു. ഇയാളെ ജോലിയിൽ നിന്ന് ഉടൻ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. നിലവിൽ സസ്പെൻഷനിലുള്ള പവിത്രനെതിരെ കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ സർക്കാരിന് റിപ്പോർട്ട് നൽകി.

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 167 വർഷം കഠിന തടവ്
നിവ ലേഖകൻ
കാസർഗോഡ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 167 വർഷം കഠിന തടവും 5,50,000 രൂപ പിഴയും വിധിച്ചു. മധൂർ ഗ്രാമത്തിലെ 14 വയസ്സുകാരിയെയാണ് പ്രതി ഉസ്മാൻ പീഡിപ്പിച്ചത്. ചെർക്കള- ബേവിഞ്ച ഭാഗത്ത് ആളൊഴിഞ്ഞ വനത്തിൽ വെച്ചാണ് കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്.