Kasargod

കുണ്ടംകുഴിയിൽ വിദ്യാർത്ഥിയെ തല്ലിയ സംഭവം: ഹെഡ്മാസ്റ്റർ കുറ്റം സമ്മതിച്ചെന്ന് പിടിഎ
കാസർഗോഡ് കുണ്ടംകുഴിയിൽ അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ ഹെഡ്മാസ്റ്റർ കുറ്റം സമ്മതിച്ചെന്ന് പിടിഎ അറിയിച്ചു. സംഭവത്തിൽ ഹെഡ്മാസ്റ്റർ എം അശോകനോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ എത്താൻ നിർദേശം നൽകി. സ്കൂളിലെത്തി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തും.

കൂലിയില്ലാത്തതിനാൽ മരം വെട്ടിമാറ്റി അധ്യാപകൻ; സംഭവം കാസർഗോഡ്
കൂലി നൽകാൻ ഫണ്ടില്ലാത്തതിനാൽ കാസർഗോഡ് ഗവൺമെൻ്റ് യുപി സ്കൂളിലെ അധ്യാപകൻ എ എസ് രഞ്ജിത്ത് സ്വന്തമായി മരം വെട്ടിമാറ്റി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സുരക്ഷാ ഭീഷണിയായതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഫണ്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് മരം വെട്ടിയതെന്ന് അധ്യാപകൻ പറയുന്നു.

കാസർഗോഡ് മടിക്കൈ ഗവ. സ്കൂളിൽ റാഗിംഗ്; 12 വിദ്യാർത്ഥികൾക്കെതിരെ കേസ്
കാസർഗോഡ് മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിംഗ്. സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച വിദ്യാർത്ഥിക്കും മർദ്ദനമേറ്റു. സംഭവത്തിൽ 12 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ എം നാരായണൻ അന്തരിച്ചു
സി.പി.ഐ നേതാവും മുൻ ഹോസ്ദുർഗ് എം.എൽ.എ.യുമായ എം. നാരായണൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1991 മുതൽ 2001 വരെ ഹോസ്ദുർഗ് മണ്ഡലത്തെ അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചു.

കുമ്പളയിൽ മണൽ മാഫിയക്ക് ഒത്താശ; ആറ് പോലീസുകാർക്ക് സസ്പെൻഷൻ
കുമ്പള പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാരെ സസ്പെൻഡ് ചെയ്തു. മണൽ മാഫിയക്ക് വിവരങ്ങൾ ചോർത്തി നൽകിയതിനാണ് നടപടി. എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പോലീസുകാരുടെ പങ്ക് പുറത്തുവന്നത്.

കാസർഗോഡ് ടാങ്കർ ലോറി അപകടം: പാചകവാതക ചോർച്ച താൽക്കാലികമായി അടച്ചു
കാസർഗോഡ് പടന്നക്കാട് ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്നുണ്ടായ പാചകവാതക ചോർച്ച താൽക്കാലികമായി അടച്ചു. മംഗലാപുരത്ത് നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി ടാങ്കറിലെ വാൽവിനുണ്ടായ തകരാർ പരിഹരിച്ചു. ടാങ്കർ ഉയർത്തി പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

വി.എസ് അച്യുതാനന്ദൻ്റെ എൻഡോസൾഫാൻ പോരാട്ടങ്ങൾ ഓർത്തെടുത്ത് കാസർഗോട്ടെ ജനത
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ അദ്ദേഹത്തിന്റെ പഴയ സമര പോരാട്ടങ്ങൾ ഓർത്തെടുക്കുന്നു. ആരും തിരിഞ്ഞുനോക്കാനില്ലാതിരുന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ ഇടയിലേക്ക് വി.എസ്. എത്തിയതോടെയാണ് ആ മനുഷ്യർ തങ്ങളുടെ മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ തുടങ്ങിയത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പോരാട്ടങ്ങൾക്ക് കരുത്തേകാൻ വി.എസിന് പകരം ഇനി ആരുണ്ട് എന്നതാണ് അവരുടെ ഇപ്പോഴത്തെ സങ്കടം.

ഓണം ലക്ഷ്യമിട്ട് കടത്തിയ 1,440 ലിറ്റർ സ്പിരിറ്റ് കാസർഗോഡ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,440 ലിറ്റർ സ്പിരിറ്റ് കാസർഗോഡ് പിടികൂടി. കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

കാസർഗോഡ്: വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കാസർഗോഡ് ജില്ലയിലെ സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തര സ്വഭാവത്തിൽ അന്വേഷണം നടത്താൻ കമ്മീഷൻ നിർദേശം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും പൊലീസിനോടും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.

കേരളത്തിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.

കാസർഗോഡ് ചൂരി പള്ളി മോഷണക്കേസ്: പ്രതി ആന്ധ്രയിൽ പിടിയിൽ
കാസർഗോഡ് ചൂരി പള്ളിയിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ ആന്ധ്രയിൽ നിന്ന് പിടികൂടി. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ മുഹമ്മദ് സൽമാൻ അഹമ്മദാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കണ്ണൂർ, പാനൂർ, മലപ്പുറം, പാലക്കാട്, കസബ, എലത്തൂർ എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്.

പൊലീസ് നീക്കങ്ങൾ ചോർത്താൻ വാട്സ്ആപ്പ് ഗ്രൂപ്പ്; 19 പേർക്കെതിരെ കേസ്
കാസർഗോഡ് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് വാഹനങ്ങളുടെ സഞ്ചാര പാത അറിയിക്കാൻ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തി. "ഫാമിലി" എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഗ്രൂപ്പിൽ ഓൺലൈൻ ലോട്ടറി, മദ്യ, മയക്കുമരുന്ന് മാഫിയ സംഘത്തിലെ അംഗങ്ങളാണുള്ളത്. സംഭവത്തിൽ 19 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.