Kasaragod

കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങി; പ്രതിഷേധം കനക്കുന്നു
കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങിയതിനെ തുടർന്ന് പ്രതിഷേധം ശക്തം. ഡോക്ടർമാരുടെ കുറവാണ് പോസ്റ്റ്മോർട്ടം മുടങ്ങാൻ കാരണം. 24 മണിക്കൂറും പോസ്റ്റ്മോർട്ടത്തിന് സൗകര്യമുണ്ടായിരുന്നിട്ടും ആശുപത്രിയിൽ സൗകര്യങ്ങൾ ലഭ്യമല്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

നാലാം ക്ലാസ്സിലെ തല്ലിന്റെ പേരിൽ 62കാരന് ക്രൂരമർദ്ദനം; കാസർഗോഡ് സംഭവം
കാസർഗോഡ് വെള്ളരിക്കുണ്ടിൽ വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച പകയുടെ പേരിൽ വയോധികന് ക്രൂരമർദ്ദനം. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ പ്രശ്നത്തിന്റെ പേരിലാണ് 62 വയസ്സുകാരനായ ഒരാൾക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ മാലോത്ത് സ്വദേശികളായ ബാലകൃഷ്ണൻ, മാത്യു വലിയപ്ലാക്കൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

സൗദിയിൽ മലയാളി യുവാവിന് വെടിയേറ്റു മരണം; കാസർഗോഡ് സ്വദേശി ബഷീറിന് ദാരുണാന്ത്യം
സൗദി അറേബ്യയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർഗോഡ് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മൻസിലിൽ എ.എം. ബഷീർ (42) ആണ് മരിച്ചത്. താമസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം ബഷീറിന് നേരെവെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവ് പിടികൂടി. ഉപ്പള സോങ്കാൽ സ്വദേശി അശോകയെ കാസർഗോഡ് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കാസർഗോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മറ്റു ജില്ലകളിലെ സ്ഥിതി ഇങ്ങെനെ
അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കുകയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.

ചിറ്റാരിക്കലിൽ യുവതിക്ക് ആസിഡ് ആക്രമണം നടത്തിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് ചിറ്റാരിക്കലിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്പല്ലൂർ സ്വദേശി രതീഷ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംസ്ഥാന ജേർണലിസ്റ്റ് വടംവലി ചാമ്പ്യൻഷിപ്പ്: ലോഗോ പ്രകാശനം
കാസർഗോഡ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെയ് 21ന് സംസ്ഥാന ജേർണലിസ്റ്റ് വടംവലി ചാമ്പ്യൻഷിപ്പ് നടക്കും. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ലോഗോ പ്രകാശനം ചെയ്തു. കേരള പത്രപ്രവർത്തക യൂണിയന്റെ കീഴിൽ ആദ്യമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് 22 പവൻ സ്വർണം മോഷണം
മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് 22 പവൻ സ്വർണം മോഷണം പോയി. ഏപ്രിൽ 21 ന് വീട്ടുകാർ വിദേശയാത്ര പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്റെ കേരളം മെഗാ പ്രദർശന വിപണന മേള കാസർഗോഡിൽ സമാപിച്ചു
കാസർഗോഡ് ജില്ലയിൽ എന്റെ കേരളം മെഗാ പ്രദർശന വിപണന മേള വിജയകരമായി സമാപിച്ചു. ഏപ്രിൽ 21 മുതൽ 27 വരെ കാലിക്കടവ് മൈതാനിയിൽ നടന്ന മേളയിൽ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും വൈവിധ്യമാർന്ന കലാപരിപാടികളും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.

എട്ടുവയസ്സുകാരൻ കത്തിക്കുമീതെ വീണ് മരിച്ചു: കാസർഗോഡ് ദാരുണ സംഭവം
കാസർഗോഡ് വിദ്യാനഗറിൽ എട്ടു വയസ്സുകാരൻ കത്തിക്കു മീതെ വീണ് മരിച്ചു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.